എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്റെ ഇന്‍ബോക്‌സില്‍ ഒരു മെസേജ് അയക്കൂ; സ്ത്രീധന വിഷയത്തില്‍ പ്രതികരിച്ച് ആര്യ

വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധന സമ്പ്രദായത്തിനെതിരെ ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ സ്ത്രീധനം എന്ന സമ്പ്രദായം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടിയും അവതാരകയുമായ ആര്യയും വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആണ് നടിയുടെ പ്രതികരണം.

“സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളെകുറിച്ച് ചേച്ചി എന്താണ് ഒന്നും പറയാത്തതെന്ന് ചോദിച്ച് കുറെ യുവാക്കള്‍ തനിക്ക് മെസേജ് അയച്ചതായി” ആര്യ പറയുന്നു. “എന്താ ഒന്നും പ്രതികരിക്കാത്തത്, എന്താണ് ഒന്നും പോസ്റ്റ് ചെയ്യാത്തത് എന്നൊക്കെ ചോദിച്ച് കുറെ പേര്‍ എത്തുന്നു. ഈ റിയാലിറ്റി എന്താണെന്ന് അറിയാത്ത മനുഷ്യരൊന്നുമല്ല ഈ നാട്ടില് ജീവിക്കുന്നത്. അറിഞ്ഞോണ്ട് ഇത് ചെയ്യുന്ന ആള്‍ക്കാരാണ്”.

“നമ്മള്‍ ഒരു പോസ്റ്റ് ഇട്ടതുകൊണ്ട് അങ്ങനത്തെ ആളുകള്‍ക്ക് എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്നുളളത് എനിക്കറിയില്ല. ഇതില്‍ ഇപ്പോ എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം ഒന്ന് മാത്രമേയുളളൂ. ഞാന്‍ മനസിലാക്കിയ ഇടത്തോളം പല പെണ്‍കുട്ടികളും കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നുണ്ട്. അത് ചെയ്യരുത്. നിങ്ങള്‍ ഇതൊന്നും സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ല. അത് നിങ്ങള്‍ മനസിലാക്കണം”, ആര്യ പറയുന്നു.

ഇങ്ങനെയുളള എന്തെങ്കിലും കാര്യങ്ങളെ ഒകെ നിങ്ങള് നേരിടുന്നെങ്കില്‍ തുറന്ന് സംസാരിക്കൂ. സ്വന്തം ആള്‍ക്കാരോട് സംസാരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റാരോടെങ്കിലും സംസാരിക്കാന്‍ ശ്രമിക്കൂ. ഞാന്‍ ഉണ്ട് ഇവിടെ. എനിക്ക് അതേ ചെയ്യാന്‍ പറ്റൂളളൂ. ആര്‍ക്കെങ്കിലും ഇതുപോലെയുളള എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ട് എങ്കില്‍ എന്റെ ഇന്‍ബോക്സില്‍ ഒരു മെസേജ് അയക്കൂ. ഞാന്‍ സംസാരിക്കാം. എന്നെ കൊണ്ട് പറ്റുന്നത് പോലെ സഹായിക്കാം”, ആര്യ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ