വീട് നിറയെ ദുര്‍ഗന്ധം, അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താനും ശ്രമം; കനകയെ കുറിച്ച് വെളിപ്പെടുത്തലുമായി നടി

നടി കനകയെക്കുറിച്ച് പറയുമ്പോള്‍ തന്നെ ഗോഡ്ഫാദര്‍ , വിയറ്റ്‌നാം കോളനി എന്നീ രണ്ടു ചിത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ തെളിയും. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടാന്‍ ഈ നടിയ്ക്ക് സാധിക്കുകയും ചെയ്തു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടിയുടെ സിനിമയില്‍ നിന്നുള്ള പിന്‍വാങ്ങലും.

ഇപ്പോഴിതാ അപ്രതീക്ഷിതമായ ഈ പിന്‍വാങ്ങലിനെക്കുറിച്ചും കനകയുടെ ജീവിതത്തെക്കുറിച്ചും പറ്റി നടി കുട്ടി പത്മിനി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കനകയുടെ അമ്മ ദേവികയുമായി സൗഹൃദം ഉണ്ടായിരുന്ന നടി ആണ് കുട്ടി പത്മിനി. കനക പിറക്കുന്നതിന് മുന്നേ മാതാപിതാക്കള്‍ക്കിടയില്‍ പശ്നങ്ങള്‍ ഉണ്ടായിരുന്നു. കനകയുടെ അച്ഛന്‍ ദേവദാസ് പൊസസീവ് എന്നതിലപ്പുറം വളരെ ഇന്‍സെക്യൂര്‍ ആയിരുന്നു. ദേവിക ഒരുപാട് വിട്ട് കൊടുക്കുമായിരുന്നു.

എന്നാല്‍ കുഞ്ഞിന് മൂന്ന് വയസ്സാവുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ദേവികയുടെ ജീവിതം കനകയ്ക്കായിരുന്നു. ഭര്‍ത്താവില്ല, മാതാപിതാക്കളില്ല. സഹോദരങ്ങളില്ല ആ എല്ലാ സ്നേഹവും മകള്‍ക്ക് കൊടുത്തു. കനകയ്ക്കും അമ്മയോട് വളരെ സ്നേഹം ആയിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ എല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നു. കനക ആരോടും തെറ്റായ രീതിയില്‍ സംസാരിച്ചില്ല. അമ്മയോടൊപ്പം വരും പോവും. പെര്‍ഫെക്ട് ആയി അഭിനയിച്ച് പോവും. അഭിനയിച്ച സിനിമകള്‍ എല്ലാം വലിയ ഹിറ്റ്’

അമ്മ മരിച്ച ശേഷം കനകയ്ക്ക് ആ ദുഖം സഹിക്കാന്‍ പറ്റിയില്ല. അമ്മയില്ലാതെ ഒന്നും ചെയ്യാന്‍ അറിയില്ല. എല്ലാം അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല’ അതുകൊണ്ട് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ ശ്രമിച്ചു.

‘കനക പുറത്തേക്ക് വരുന്ന് നിര്‍ത്തി. ആരോടും സംസാരിക്കാതായി. കനകയുടെ വീട്ടില്‍ ജോലി ചെയ്ത ഒരു ജോലിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. 13 പൂച്ചക്കുട്ടികളും 10 നായ്ക്കുട്ടികളും കനകയുടെ വീട്ടില്‍ ഉണ്ട്. വൃത്തികെട്ട മണം വീട്ടില്‍ നിന്ന് വരും. ഇത്രയും പൂച്ചക്കുട്ടികളും നായ്ക്കുട്ടികളും ഉള്ള വീട് വൃത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. പക്ഷെ അവയെല്ലാം തന്റെ കുട്ടികളാണെന്ന് കരുതി വളര്‍ത്തുന്നു. നടി പറയുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി