'ഞാന്‍ കുറച്ച് വര്‍ഷം മുമ്പ് ജനിച്ചു എന്നു കരുതി ഇത്തരമൊരു പ്രവൃത്തി ചെയ്യരുത്' എന്നാണ് മമ്മൂക്ക പറഞ്ഞത്: നടന്‍ സുമേഷ് മൂർ

എംടി വാസുദേവന്‍ നായര്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കടുഗണ്ണാവ ഒരു യാത്ര’ എന്ന ആന്തോളജി ചിത്രത്തില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ മൂര്‍. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ കൂടെ വീണ്ടും സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷമാണ് മൂര്‍ പങ്കുവയ്ക്കുന്നത്.

ഇതിന് മുമ്പ് മമ്മൂക്കയുടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കടുഗണ്ണാവയിലാണ് കുറച്ചധികം സ്‌ക്രീന്‍ സ്‌പേസ് ലഭിക്കുന്നത്. കോമ്പിനേഷന്‍ സീനുകളാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനായി ഒരിക്കല്‍ താന്‍ മമ്മൂക്കയുടെ കാല്‍ തൊട്ടു. അപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ചു എന്നു കരുതി ഇത്തരമൊരു പ്രവൃത്തി ചെയ്യരുത്’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. മമ്മൂക്ക വളരെ ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള ഒരാളാണ്. താന്‍ അദ്ദേഹവുമായുള്ള ഓരോ മാജിക്കലായിട്ടുള്ള ഓര്‍മ്മകളും സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.

‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന് ശേഷം കഠിനമായ സമയങ്ങളിലൂടെ കടന്നുപോയത്. ആ സമയത്ത് തനിക്ക് പ്രചോദനമായത് ശങ്കര്‍ രാമകൃഷ്ണന്‍ സാറാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ ഒരു സൂപ്പര്‍ നടനായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കടുഗണ്ണാവയില്‍, മമ്മൂക്കയുടെ കഥാപാത്രം ശ്രീലങ്കയില്‍ ലീല എന്ന സ്ത്രീയെ തിരഞ്ഞ് വരുന്ന രംഗമുണ്ട്.

ലീലയുടെ മകനായ സിംഹളന്‍ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. എംടി സാര്‍ എഴുതിയ യഥാര്‍ത്ഥ കഥയില്‍ തന്റെ കഥാപാത്രത്തിന് സംഭാഷണങ്ങള്‍ ഇല്ലെങ്കിലും ശങ്കര്‍ രാമകൃഷ്ണന്‍ സാര്‍ എഴുതിയ തിരക്കഥയില്‍ തനിക്ക് സിംഹള ഭാഷയില്‍ ചില സംഭാഷണങ്ങള്‍ നല്‍കുന്നുണ്ട് എന്നാണ് മൂര്‍ ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..