ആ കഥാപാത്രം സ്വവര്‍ഗാനുരാഗി ആണെന്നതായിരുന്നു ഏറ്റവും ആവേശമുണര്‍ത്തിയ കാര്യം, എന്നാല്‍ ഒരുകാര്യം പേടിപ്പെടുത്തി: റോഷന്‍ മാത്യു

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ചിത്രമായിരുന്നു മൂത്തോന്‍. സ്വവര്‍ഗ പ്രണയം വിഷയമാക്കിയ മൂത്തോനില്‍ റോഷന്‍ മാത്യുവും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ അമീര്‍ എന്ന കഥാപാത്രം തനിക്ക് ലഭിച്ചതില്‍ ഏറ്റവും മനോഹരമായി രൂപപ്പെടുത്തിയ കഥാപാത്രമാണെന്നാണ് റോഷന്‍ പറയുന്നത്.

“ആമീറിന്റെ കാര്യത്തില്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എനിക്ക് ലഭിച്ചതില്‍ ഏറ്റവും ഏറ്റവും മനോഹരമായി രൂപപ്പെടുത്തിയ കഥാപാത്രമാണ് ആമീര്‍. എന്നെ പേടിപ്പെടുത്തിയ കാര്യം, കഥാപാത്രത്തിന്റ വൈകല്യം തന്നെയാണ്. അങ്ങനെയൊരു കഥാപാത്രം മുമ്പ് ഞാന്‍ ചെയ്തിട്ടില്ല. അതൊരു വലിയ വെല്ലുവിളിയായിരുന്നു. ഗീതു എന്നോട് കാണിച്ച വിശ്വാസവും, കൂടെ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ തന്നതും നിവിനേട്ടന്റെ പിന്തുണയും രാജീവ് സാറിന്റെ പ്രഗല്ഭ്യവുമെല്ലാമാണ് ആമീറിനെ ആമീറാക്കിയത്.”

“ആ കഥാപാത്രം സ്വവര്‍ഗാനുരാഗി ആണെന്നതായിരുന്നു ഏറ്റവും ആവേശമുണര്‍ത്തിയ കാര്യം. എത്രത്തോളം കഥാപാത്രത്തില്‍ നിന്ന് നമ്മല്‍ അകന്നു നില്‍ക്കുന്നോ അത്രയും സാധ്യതകളാണ് അതില്‍ പ്രവര്‍ത്തിക്കാന്‍ നമ്മള്‍ക്ക് കിട്ടുന്നത്. ലൈംഗികത്വം പോലെ അത്രയും വ്യക്തമായ ഒരു കാര്യവും ആ കഥാപാത്രത്തിലെ സാധ്യതകളെ വ്യക്തമാക്കുന്നതാണ്. പ്രത്യേകിച്ചും അതൊരു മനോഹരമായ പ്രണയകഥയാണ്. അത് ഒത്തിരി രസമുള്ള കാര്യമാണ്. ബുദ്ധിമുട്ടുണ്ടെങ്കിലും ആസ്വദിക്കാന്‍ കഴിയുന്നതാണ്.” സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ