എനിക്ക് ഒരു മേല്‍വിലാസം തന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ഒഴിവാക്കാന്‍ തോന്നിയില്ല: 'ആകാശഗംഗ 2' ലേക്കുള്ള വരവിനെ കുറിച്ച് റിയാസ്

ആകാശഗംഗയുടെ രണ്ടാം ഭാഗം ഇരുപത് വര്‍ഷത്തിന് ശേഷം വിനയന്‍ അണിയിച്ചൊരുക്കുകയാണ്. അകാശഗംഗയിലെ നായകകഥാപാത്രമായ ഉണ്ണിയെ അവതരിപ്പിച്ചത് റിയാസിന് രണ്ടാം ഭാഗം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ്. ആകാശഗംഗയ്ക്ക് ശേഷം റിയാസിനെ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ല. ആകാശംഗംഗയ്ക്ക് ശേഷം അഭിനയിച്ച ചിത്രങ്ങള്‍ പരാജയമായി എന്നു തന്നെ കാരണം. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തേയ്ക്ക് വിളിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ തോന്നിയില്ലെന്ന് റിയാസ് പറയുന്നു.

“സിനിമയില്‍ ഞാന്‍ ഒരു റീഎന്‍ട്രി പ്രതീക്ഷിച്ചില്ല. ഇനി അഭിനയമേ വേണ്ട എന്ന തീരുമാനത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഇത്ര കാലത്തിനിടെ ആരോടും അവസരം ചോദിച്ചുമില്ല. അങ്ങനെയിരിക്കെയാണ് വിനയന്‍ സാര്‍ “ആകാശഗംഗ 2″വിലേക്ക് വിളിച്ചത്. അത് സര്‍പ്രൈസ് ആയി. എനിക്ക് ഒരു മേല്‍വിലാസം തന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ഒഴിവാക്കാന്‍ തോന്നിയില്ല. ആകാശഗംഗ 2 വിലൂടെ വീണ്ടും തിരിച്ചു വരുന്നതില്‍ ഒരുപാട് സന്തോഷം.” വനിതയുമായുള്ള അഭിമുഖത്തില്‍ റിയാസ് പറഞ്ഞു.

മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. പ്രസവത്തോടെ മായത്തമ്പുരാട്ടി മരിക്കുന്നു. ആതിര എന്ന എം.ബി.ബി.എസ് വിദ്യാര്‍ഥിനിക്ക് ഇരുപതു വയസ്സ്. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. പുതുമുഖം ആരതിയാണ് രണ്ടാം ഭാഗത്തില്‍ നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.


Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്