'ഹോനായി ആകാന്‍ എല്ലാ ഭാഷകളില്‍ നിന്നും വിളിച്ചു, പക്ഷേ'' അതായിരുന്നു ഏറ്റവും സങ്കടകരം' ; മുകേഷ്

നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസ ബാവയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. അദ്ദേഹത്തെക്കുറിച്ചുള്ളഓര്‍മ്മകള്‍ പങ്കുവെച്ച് സിനിമാരംഗത്തുള്ള നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ നടന്‍ മുകേഷും റിസ ബാവയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. മനോരമയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം നടനെക്കുറിച്ച് വാചാലനായത്.

ഹരിഹര്‍ നഗര്‍ വന്നപ്പോള്‍ ആദ്യമായാകും ഒരു വില്ലന്‍ കഥാപാത്രം ഇത്രയധികം അന്ന് ജനപ്രീതി നേടുന്നത്. ഹരിഹര്‍ നഗര്‍ റീമേക്ക് ചെയ്തപ്പോള്‍ തമിഴ്,ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ഹോനായി എന്ന കഥാപാത്രം റിസബാവ തന്നെ ചെയ്യണമെന്നതായിരുന്നു എല്ലാവരുടെയും നിര്‍ബന്ധം.

പക്ഷേ പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങള്‍കൊണ്ടാണോ എന്നറിയില്ല, ഇതിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ സാധിച്ചില്ല. അന്ന് ഞാന്‍ ഇക്കാര്യം റിസബാവയോടും പങ്കുവച്ചിരുന്നു. ഹോനായി ആയി വരുന്ന ഒരു ചാന്‍സും കളയരുതെന്ന്. എന്നാല്‍ ഈ ഭാഷകളിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാനായില്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യം. പില്‍ക്കാലത്ത് ഹീറോയായും വില്ലനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോഴത്തെ ഈ അവസ്ഥയില്‍ നിന്നും എത്രയോ ഉയരങ്ങളില്‍ എത്താന്‍ സാധ്യതയുള്ള, കഴിവുള്ള കലാകാരനായിരുന്നു അദ്ദേഹം. കുറച്ച് ദൗര്‍ഭാഗ്യം ഉള്ളതുകൊണ്ടാണ് താഴേയ്ക്കു വീണത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു അദ്ദേഹം. മുകേഷ് കുറിച്ചു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു