'ആളുകളെ ഏറ്റവും നന്നായി ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന സിനിമ'; 2 സ്റ്റേറ്റ്‌സിനെ കുറിച്ച് മനു പിള്ള

മനു പിള്ള, ശരണ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജാക്കി എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു സ്റ്റേറ്റ്‌സ്. പ്രണയവും ഒളിച്ചോട്ടവും പ്രമേയമായ കോമഡി ഫാമിലി എന്റര്‍ടെയ്നാറാണ് ചിത്രം എത്തുന്നത്. ആളുകളെ ഏറ്റവും നന്നായി ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഥ പറയുന്ന ഒരു സിനിമ എന്നാണ് ചിത്രത്തെ കുറിച്ച് മനു പിള്ള വ്യക്തമാക്കുന്നത്.

“”പൂര്‍ണമായൊരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും 2 സ്റ്റേറ്റ്‌സ്. ആളുകളെ ഏറ്റവും നന്നായി ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഥ പറയുന്ന ഒരു സിനിമ. രണ്ട് സംസ്ഥാനങ്ങളിലുള്ളവര്‍ പ്രണയിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഞാന്‍ ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണ്. മുകേഷേട്ടനും കുട്ടേട്ടനും (വിജയരാഘവന്‍) ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്”” എന്നാണ് മനു ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

മുകേഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ്, സൂരജ്, അരുള്‍ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. റിനൈസന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ നൗഫല്‍. എം. തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ്, പ്രശാന്ത് കൃഷ്ണ. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ