'ലാല്‍ സാറേ ഒരു ശ്ലോകം ഉണ്ട് അത് ഉള്‍ക്കൊള്ളിച്ചാല്‍ സിനിമക്ക് ഐശ്വര്യം ഉണ്ടാകും'; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഓര്‍മ്മകളില്‍ ലാല്‍

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗം തീരാനഷ്ടമാണെന്ന് നടന്‍ ലാല്‍. സിനിമാ ലോകത്തെ ഏറ്റവും സന്തോഷവാനായ വ്യക്തിയെയാണ് നഷ്ടമായത്. ഇനിയും ഏറെക്കാലം ജീവിക്കേണ്ടതായിരുന്നു അദ്ദേഹം എന്ന് ലാല്‍ പറയുന്നു. കല്യാണരാമന്‍ സിനിമയില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുള്ള സെറ്റ് വളരെ ഊര്‍ജസ്വലമായിരുന്നു എന്നാണ് ലാല്‍ പറയുന്നത്.

കല്യാണരാമന്റെ സെറ്റില്‍ ഏറ്റവും ചെറുപ്പം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു. അദ്ദേഹവും ചുറ്റിനും ഒരു കൂട്ടം ആളുകളും തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ടേയിരിക്കും. ചില കോമഡി രംഗങ്ങളൊക്കെ അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, പക്ഷെ പറയേണ്ട താമസം അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അത് അഭിനയിച്ചു കാണിക്കും എന്നാണ് കല്യാണരാമന്റെ നിര്‍മ്മാതാവ് കൂടിയായ ലാല്‍ പറയുന്നത്.

ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞ ശ്ലോകം ഉള്‍പ്പെടുത്തിയതിനെ കുറിച്ചും ലാല്‍ മനോരമയോട് പറഞ്ഞു. “ലാല്‍ സാറേ ഒരു ശ്ലോകം ഉണ്ട് അത് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചാല്‍ സിനിമക്ക് ഐശ്വര്യം ഉണ്ടാകും” എന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്നോട് പറഞ്ഞു. അത് പാടി കേള്‍പ്പിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. “കഥയിലെ രാജകുമാരന്‍” എന്ന ഗാനത്തിന്റെ തുടക്കത്തില്‍ അത് ഉള്‍ക്കൊള്ളിച്ചിരുന്നു.

“ചിത്രത്തിന്റെ വിജയത്തിനായി ശ്ലോകം ഉള്‍ക്കൊള്ളിച്ചതല്ലല്ലോ അറിയാതെ ഉള്‍ക്കൊള്ളിച്ചതല്ലേ, ഈ പടം വലിയ വിജയമായിരിക്കും, ഇത് എല്ലാവരും മനസ്സുകൊണ്ട് ഏറ്റെടുക്കും” എന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞതു പോലെ സിനിമ സൂപ്പര്‍ ഹിറ്റായി. കല്യാണരാമനെപ്പറ്റി ആര് ചോദിച്ചാലും ആദ്യം മനസ്സില്‍ വരിക അദ്ദേഹത്തിന്റെ മുഖമാണെന്നും ലാല്‍ പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്