മമ്മൂട്ടിയുടെ വളര്‍ത്തുഗുണമാണ് അത് , കുഞ്ഞുനാള്‍ മുതല്‍ ദുല്‍ഖറിനെ കണ്ടു തുടങ്ങിയതാണ്.. എനിക്ക് ലഭിച്ച സൗഭാഗ്യം ഇതാണ്: കുഞ്ചന്‍ പറയുന്നു

തനിക്ക് ലഭിച്ച സൗഭാഗ്യത്തെ കുറിച്ച് പറഞ്ഞ് നടന്‍ കുഞ്ചന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശ്രീനിവാസനും ഒപ്പം അഭിനയിച്ച തനിക്ക് അവരുടെ മക്കളായ ദുല്‍ഖര്‍, പ്രണവ്, വിനീത് എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നു എന്നത് തനിക്ക് കിട്ടിയ സൗഭാഗ്യമായാണ് കാണുന്നത് എന്നാണ് കുഞ്ചന്‍ പറയുന്നത്.

എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമെന്ന് പറയുന്നത് അച്ഛന്‍മാര്‍ക്കൊപ്പം അഭിനയിച്ച് പിന്നീട് അവരുടെ മക്കളുടെ കൂടെയും അഭിനയിക്കുക എന്നതാണ്. ദുല്‍ഖറിനെ കുഞ്ഞുനാള്‍ മുതലേ കണ്ടു തുടങ്ങിയതാണ്. അവന്റെ ആദ്യത്തെ സിനിമ സെക്കന്റ് ഷോ എന്റെ കൂടെയായിരുന്നു.

വളരെ നല്ല മക്കളാണ്. സുറുമിയും അതുപോലെ തന്നെ. നമ്മള് സാധാരണ പറയില്ലേ അത് വളര്‍ത്തു ഗുണമാണെന്ന്, അത് തന്നെയാണ് വളര്‍ത്തു ഗുണം. കൂടുതല്‍ അടുപ്പം മമ്മൂട്ടിയോടാണ്, അയല്‍ക്കാരായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എന്റെ ജേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ് എന്നാണ് കുഞ്ചന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

1965ല്‍ ധനം എന്ന ചിത്രത്തിലൂടെയാണ് കുഞ്ചന്‍ അഭിനയ ജീവിതം ആരംഭിച്ചത്. ടൊവിനോ തോമസ് ചിത്രം നാരദനിലാണ് താരം ഒടുവില്‍ വേഷമിട്ടത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയില്‍ നായകന്റെ അമ്മാവനായാണ് കുഞ്ചന്‍ വേഷമിട്ടത്. 2012ല്‍ റിലീസ് ചെയ്ത ചിത്രം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സംവിധാനം ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ