സിപിഎം പാര്‍ട്ടി മെമ്പര്‍ ആണ്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃശൂരില്‍ മത്സരിക്കും, സുരേഷ് ഗോപിക്ക് വോട്ട് ചെയ്യില്ല: ഇര്‍ഷാദ്

തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് സംസാരിച്ച് നടന്‍ ഇര്‍ഷാദ്. സിപിഎം പാര്‍ട്ടി മെമ്പറായ താന്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പറയുന്നത്. സുരേഷ് ഗോപിയുമായി സൗഹൃദം ഉണ്ടെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നും സൗഹൃദവും പാര്‍ട്ടിയും വേറെയാണെന്നും ഇര്‍ഷാദ് വ്യക്തമാക്കി. സിപിഎം അനുഭാവി ആയതിനാല്‍ തൃശൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്താണ് ഇര്‍ഷാദ് പ്രതികരിച്ചത്.

”രാഷ്ട്രീയ നിലപാടുകള്‍ ഉള്ള ആളാണ്. ഞാന്‍ സിപിഎം പാര്‍ട്ടി മെമ്പര്‍ ആണ്. പാര്‍ട്ടി മെമ്പറായ സ്ഥിതിക്ക് തൃശൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കില്ല. പക്ഷെ എന്റെ അള്‍ട്ടിമേറ്റ് സിനിമയാണ് എന്ന് ഞാന്‍ പറയും. എങ്കിലും പാര്‍ട്ടി അങ്ങനെ പറഞ്ഞാല്‍ മത്സരിക്കും” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഷാദ് പറയുന്നത്.

സുരേഷ് ഗോപിക്ക് ആണോ വോട്ട് ചെയ്തത് എന്ന ചോദ്യത്തോട് അല്ല എന്നാണ് ഇര്‍ഷാദിന്റെ മറുപടി. ”സുരേഷേട്ടന്‍ എന്റെ നല്ല സുഹൃത്ത് ആണ്. സുരേഷേട്ടനോട് ഒരു പയ്യന്‍ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഡിവൈഎസ്പിയുടെ കഥാപാത്രത്തില്‍ ആരാണെന്ന് ചോദിച്ചു, തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, അത് ഇര്‍ഷാദിനെ വച്ചോ എന്ന് പറഞ്ഞു.”

”വരാഹം എന്ന സിനിമയിലും പുള്ളി പറഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു. ഒരു ദിവസം അഭിനയിച്ചെങ്കിലും പിന്നെ പോകാന്‍ പറ്റിയില്ല. എന്നാല്‍ രാഷ്ട്രീയം വേറെ സിനിമ വേറെയാണ്. സുരേഷേട്ടന്‍ മത്സരിക്കുന്നുണ്ട്, വോട്ട് ചെയ്യണം എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. എന്റെ രാഷ്ട്രീയം അതാണ്” എന്നാണ് ഇര്‍ഷാദ് പറയുന്നത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ