'അയ്യോ ബ്രോ ഞാന്‍ പതറിപ്പോയാല്‍ എന്നെ സപ്പോര്‍ട്ട് ചെയ്‌തേക്കണേ' എന്നായി ഫഹദിക്ക: ചന്തുനാഥ് പറയുന്നു

മാലിക് ചിത്രത്തില്‍ ഫഹദ് ഫാസിലിന് ഒപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ചന്തുനാഥ്. റിഷഭ് എന്ന പൊലീസുകാരനായാണ് ചിത്രത്തില്‍ ചന്തുനാഥ് എത്തിയത്. ഫഹദ് എന്ന നടനെ വിലയിരുത്താന്‍ താന്‍ ആരുമല്ല എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.

അത്രയും വലിയ പെര്‍ഫോമര്‍ ആയ അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞത് “ഫഹദിക്ക എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റു കുറ്റങ്ങള്‍ ഉണ്ടായാല്‍ ഒന്ന് കണ്ണടച്ചേക്കണേ” എന്നാണ്. പക്ഷേ അദ്ദേഹം പറഞ്ഞത് “അയ്യോ ബ്രോ ഞാന്‍ പതറിപ്പോയാല്‍ എന്നെ സപ്പോര്‍ട്ട് ചെയ്‌തേക്കണേ” എന്നും.

കൂടെ അഭിനയിക്കുന്ന ആള്‍ ചെയ്യുന്ന കണ്ണു കൊണ്ടുള്ള ചെറിയ ആക്ഷന്‍ പോലും നന്നായിരുന്നു എന്ന് അദ്ദേഹം പറയും. അഭിനയത്തോട് വലിയ പാഷന്‍ ആണ് അദ്ദേഹത്തിന്. നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ആ ചെറിയ മനുഷ്യനില്‍ നിന്നും വരുന്ന എനര്‍ജി അപാരമാണ്.

ആക്ഷന്‍ പറയുന്നതിന് തൊട്ടു മുമ്പു വരെ നിന്ന ആളല്ല, പിന്നെ അദ്ദേഹം, പ്രായമായ അലി ഇക്ക ആയി മാറുകയാണ്. അദ്ദേഹത്തിന്റെ സമയം മെനക്കെടുത്താന്‍ പാടില്ലല്ലോ അതുകൊണ്ട് താന്‍ നന്നായി തയാറെടുത്താണ് മുന്നില്‍ നിന്നതും എന്ന് ചന്തുനാഥ് പറയുന്നു.

Latest Stories

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി