കൂടെ ആരുമില്ലെന്ന് നിവിന്‍ പറയരുത്, ഞങ്ങളുണ്ട്.. എനിക്കും ബ്ലാക്ക് മെയിലിങ് വരുന്നുണ്ട്: ബാല

ലൈംഗികാതിക്രമ കേസില്‍ നിവിന്‍ പോളിക്ക് പിന്തുണയുമായി നടന്‍ ബാല. ഈ നിയമപോരാട്ടത്തില്‍ കൂടെ ആരുമില്ലെന്ന് ഒരിക്കലും ചിന്തിക്കരുതെന്നും താന്‍ അടക്കമുള്ളവര്‍ നിവിനൊപ്പം എല്ലാ പിന്തുണയുമായി ഉണ്ടാകുമെന്നാണ് ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. തനിക്കെതിരെയും ബ്ലാക്ക്‌മെയിലിങ് നടക്കുന്നുണ്ട് എന്നും ബാല പറയുന്നുണ്ട്. ”എന്റെ ഫോണിലും കുറച്ച് സന്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഞാനത് കൂളായി കൈകാര്യം ചെയ്തപ്പോള്‍, കോമഡിക്ക് ചെയ്തതാണെന്ന് പറഞ്ഞു” എന്നാണ് ബാല പറയുന്നത്.

ബാലയുടെ വാക്കുകള്‍:

നിവിന്‍ പോളിയെ ബഹുമാനിക്കണം. ഒരു നടനെന്ന നിലയിലോ സുഹൃത്തോ ആയല്ല, പൗരനെന്ന നിലയിലാണ് ഞാന്‍ പറയുന്നത്. അദ്ദേഹം കാണിച്ച ആദരവും ധൈര്യവും ഉണ്ട്. ‘ഞാന്‍ എവിടെയും ഓടിപ്പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്.’ അതല്ലേ വേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇവിടെ തന്നെ ഉണ്ടാകണം. നിങ്ങള്‍ക്ക് അറിയാത്തൊരു പോയിന്റും ഞാന്‍ പറയാന്‍ പോകുന്നു. എന്താണ് ആരോപണം. ആണോ പെണ്ണോ മറ്റൊരാളില്‍ കുറ്റം ചാര്‍ത്തുന്നു. അത് തെളിയിക്കേണ്ടത് ആരുടെ കടമയാണ്. അത് കൊടുത്ത ആളുടെ കടമയാണ്.

നിയമം പഠിക്കണം. ഇതില്‍ നിവിന്‍ പോളിയുടെ കടമയല്ല, ഈ കുറ്റം തെളിയിക്കേണ്ടത്. ഇങ്ങനെയല്ലെങ്കില്‍ ഈ ലോകത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാം. വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ കൊടുത്താല്‍ അതിന്റെ വരുംവരായ്കകള്‍ അവര്‍ നേരിടണം. നിവിന്‍ പറഞ്ഞു, ഏതറ്റം വരെയും പോകും. ഞാന്‍ പുള്ളിയെ കാണാത്ത ഒരാളാണ്. പക്ഷേ കുറച്ച് താരങ്ങള്‍ പറഞ്ഞിട്ടുണ്ട്, ഇവിടെ ബ്ലാക്ക്‌മെയിലിങ് ഉണ്ട്. എന്റെ ഫോണിലും കുറച്ച് സന്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്.

ഞാനത് കൂളായി കൈകാര്യം ചെയ്തപ്പോള്‍, കോമഡിക്ക് ചെയ്തതാണെന്ന് പറഞ്ഞു. നിയമം ജയിക്കണം. യഥാര്‍ഥ കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടാറുണ്ട്. അങ്ങനെ രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കാനാണ് നിവിന്‍ പോളിയെ ഈ കേസില്‍ പിടിച്ചിട്ടത്. നിവിന്‍ പോളിക്ക് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ ഉടനടി തന്റെ ഭാഗം വിശദീകരിക്കുകയും, പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയും മനസിലുള്ള കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്.

അതില്‍ ഒരു വലിയ ആണത്തം ഉണ്ട്. ഇവിടെത്തന്നെയുണ്ട് എന്ന് അദ്ദേഹം പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്. ഈശ്വരതുല്യമായി ഞങ്ങള്‍ കാണുന്നതാണ് സിനിമാ മേഖല. എത്രയോ കുടുംബങ്ങള്‍ ഇത് വിശ്വസിച്ചു ജീവിക്കുന്നു. ഇങ്ങനെയൊരു സ്റ്റാര്‍ വന്ന് കാര്യം പറയുമ്പോള്‍ മനസ്സുകൊണ്ട് ബഹുമാനം തോന്നുന്നു. പിന്നീട് നിവിന്‍ പറഞ്ഞു, ഇതില്‍ ഗൂഢാലോചനയുണ്ട്. നിവിന് ആരുമില്ല ഒറ്റയ്ക്ക് നേരിടണമെന്നു പറഞ്ഞു, ഒരിക്കലുമല്ല ഞങ്ങളെല്ലാം അദ്ദേഹത്തിനൊപ്പമുണ്ട്.

‘അമ്മ’ സംഘടന കൂടെയുണ്ട്. നിവിന്‍ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു. അതിന്റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് നിയമം പഠിക്കുക. വലിയ വലിയ താരങ്ങള്‍ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോള്‍ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായി പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് അത് കൊടുത്തവര്‍ അനുഭവിക്കേണ്ടി വരിക. അങ്ങനെ എട്ടു വര്‍ഷം കോടതിയില്‍ കഷ്ടപ്പെട്ട മനുഷ്യനെ എനിക്കറിയാം.

Latest Stories

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി