ഉണ്ണി മുകുന്ദനേക്കാളും കോടീശ്വരനാണ് ഞാന്‍, 'ചതിച്ചു' എന്ന് പറഞ്ഞ് പലരും എന്റെ കാല് പിടിച്ച് കരഞ്ഞു..: ബാല

പ്രതിഫലത്തിന്റെ കാര്യം ഉണ്ണി മുകുന്ദനുമായി സംസാരിച്ചതാണ്, എന്നാല്‍ നല്‍കിയില്ലെന്ന് നടന്‍ ബാല. താന്‍ സത്യമാണ് പറഞ്ഞത്, കള്ളം പറയുന്നില്ല. അവന്‍ തന്റെ സുഹൃത്താണ്, ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്. അവന്റെ ചിന്താഗതി നന്നാകട്ടെ എന്ന് മാത്രമേ പറയുന്നുള്ളു എന്നാണ് ബാല പറയുന്നത്.

ഉണ്ണി മുകുന്ദന്‍ കാശ് തന്നിട്ട് വേണ്ട തനിക്ക് ജീവിക്കാന്‍. ഇവരെ എല്ലാവരെക്കാളും താനാണ് കോടീശ്വരന്‍. ഈ ഭൂമിയില്‍ താന്‍ എത്ര ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്, എത്ര മക്കളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പാവപ്പെട്ടവര്‍ക്ക് അവരുടെ സാലറി കൊടുക്കണം. അതാണ് താന്‍ സംസാരിച്ചത്.

തന്റെ കാര്യം പോട്ടെ. തന്നെ എല്ലാവരും ചതിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ചതിക്കപ്പെടരുത്. എത്രയോ പ്രാവശ്യം താന്‍ ഉണ്ണി മുകുന്ദനുമായി സംസാരിച്ചു. ഒരു ഘട്ടം കഴിഞ്ഞാല്‍ ഭിക്ഷ ചോദിക്കുന്നത് പോലെയായി പോകും. താന്‍ സത്യമാണ് പറഞ്ഞത്, താന്‍ കള്ളം പറയുന്നില്ല. അവനും ജീവിക്കട്ടെ, നന്നായി ജീവിക്കട്ടെ.

തന്റെ സുഹൃത്താണ് അവന്‍. കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അവനെ മോശപ്പെടുത്തുന്നത് പോലെയാകും. ഇപ്പോഴും താന്‍ ഉണ്ണിയെ സ്‌നേഹിക്കുന്നുണ്ട്. അവന്റെ ചിന്താഗതി നന്നാകട്ടെ എന്ന് മാത്രമേ പറയുന്നുള്ളു. നാല് വര്‍ഷം കഴിഞ്ഞാണ് തന്റെ ഒരു പടം ഇറങ്ങുന്നത്. എന്നിട്ടും താന്‍ ആയിരം കുട്ടികളെ പഠിപ്പിച്ചു.

അത് ഈ മനുഷ്യന്മാരെ ഇഷ്ടമുള്ളത് കൊണ്ടാണ് ചെയ്തത്. പക്ഷെ ഓരോരുത്തര്‍ തന്റെ വീട്ടില്‍ വന്നു കരയുമ്പോള്‍ വിഷമം തോന്നും. അതുകൊണ്ട് താന്‍ തുറന്നു പറഞ്ഞു. എത്രപേര്‍ വന്ന് തന്റെ കാല് പിടിച്ചു പറഞ്ഞു ‘ഇങ്ങനെ ചതിച്ചു.. അങ്ങനെ ചതിച്ചു’ എന്ന്.

സിനിമയ്ക്ക് ഇത്രയും ലാഭം വന്നിട്ട് ഉണ്ണിക്ക് ഒരു കോടി 25 ലക്ഷം മുടക്കി ഡിഫന്‍ഡര്‍ കാര്‍ വാങ്ങാന്‍ പറ്റും, പക്ഷെ പാവങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഒന്നുമില്ലാതിരുന്ന കാലത്ത് മലയാളികള്‍ക്ക് വേണ്ടി താന്‍ നന്മ ചെയ്തിട്ടുണ്ട്. തന്റെ മരണം വരെയും ചെയ്യും. ഹോസ്പിറ്റല്‍ കെട്ടികൊണ്ടിരിക്കുകയാണ് താന്‍ എന്നാണ് ബാല ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ