നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി പറയാം, മകളോട് വൈരാഗ്യം തീര്‍ക്കേണ്ട, സഹിക്കില്ലെന്ന് അഭിഷേക്

തന്റെ മകളെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ ഇനി സഹിക്കില്ലെന്ന് അഭിഷേക് ബച്ചന്‍. തന്റെ പുതിയ ചിത്രമായ ‘ബോബ് ബിസ്വാസു’മായി ബന്ധപ്പെട്ട് ബോളിവുഡ് ലൈഫിനു നല്‍കിയ അഭിമുഖത്തിലാണ് ആരാധ്യയെ കുറിച്ചുള്ള ട്രോളുകളോടുള്ള അഭിഷേകിന്റെ പ്രതികരണം.

”ഇത് തികച്ചും അസ്വീകാര്യവും സഹിക്കാന്‍ കഴിയാത്തതുമാണ്. ഞാന്‍ പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ, എന്റെ മകള്‍ അങ്ങനെയല്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വന്നെന്റെ മുഖത്തു നോക്കി പറയാം,” അഭിഷേക് പറഞ്ഞു. അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും ചേര്‍ന്ന് മകളുടെ 10-ാം ജന്മദിനം മാലിദ്വീപില്‍ ആഘോഷിച്ചത്.

അഭിമുഖത്തില്‍, പ്രേക്ഷകര്‍ തന്റെ അഭിനയത്തില്‍ തെറ്റ് കണ്ടെത്തിയാല്‍ അത് മെച്ചപ്പെടുത്താന്‍ താന്‍ ബാദ്ധ്യസ്ഥനാണെന്നും അഭിഷേക് പറഞ്ഞു. തന്റെ പ്രശസ്തനായ അച്ഛന്‍ അമിതാഭ് ബച്ചന്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ ഉണ്ടാകില്ലെന്ന് പറയുന്ന ട്രോളുകളോട് താന്‍ യോജിക്കുന്നുവെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ”എന്റെ മാതാപിതാക്കള്‍ ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ ജനിക്കില്ലായിരുന്നു, ജീവശാസ്ത്രം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

അഭിഷേക് ബച്ചന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ബോബ് ബിസ്വാസ്’ ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ്. നവാഗതയായ ദിയ അന്നപൂര്‍ണ്ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാംഗദ സിംഗ്, പരന്‍ ബന്ദോപാധ്യായ്, രജാതവ ദത്ത എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്