ആ ചാനലിനെതിരെ മാനനഷ്ട കേസ് കൊടുക്കുകയാണ്, പൊലീസിനോട് സംസാരിച്ചു: അഭിരാമി സുരേഷ്

തന്റെ സഹോദരി അമൃത സുരേഷിനും കുടുംബത്തിനും എതിരെ യൂട്യൂബ് ചാനലുകളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ അഭിരാമി സുരേഷ് പ്രതികരിച്ചിരുന്നു. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചായിരുന്നു അഭിരാമിയുടെ പ്രതികരണം. ഇത്തരം വാര്‍ത്തകള്‍ കണ്ട് നെഞ്ചു പൊട്ടുന്നുണ്ടെന്നും അഭിരാമി കുറിച്ചിരുന്നു.

വ്യാജ വാര്‍ത്ത യൂട്യൂബ് ചാനലിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഗായിക ഇപ്പോള്‍. സിനിമ ടോക്‌സ് എന്ന ചാനലിനെതിരെയാണ് മാനനഷ്ടക്കേസും അപകീര്‍ത്തിപ്പെടുത്തി എന്ന കേസും ഫയല്‍ ചെയ്തിരിക്കുന്നത്.

അഭിരാമി സുരേഷിന്റെ വാക്കുകള്‍:

ഒരുപാട് വട്ടം ചിന്തിച്ച് ശരിയെന്നു തോന്നി, സിനിമ ടോക്‌സ് മലയാളം എന്ന ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാന്‍ പൊലീസിനോട് സംസാരിച്ചു. ഇന്ന് രാവിലെ സിനിമ ടോക്‌സ് മലയാളം എന്ന ചാനലിന്റെ ലിങ്ക് തപ്പിയപ്പോള്‍ അത് കാണാന്‍ സാധിച്ചില്ല. എന്ത് പറ്റി ആ ചാനലിന് എന്നറിയില്ല. പക്ഷെ, അത് കാണാന്‍ സാധിക്കുന്നില്ല. സന്തോഷം എന്നൊന്നും ഞാന്‍ പറയില്ല.

കാരണം എനിക്കറിയാം ഒരു ചാനല്‍ ഉണ്ടാക്കി എടുക്കുന്നതിന്റെ പ്രഷര്‍ ആന്‍ഡ് വര്‍ക്ക്. ബട്ട് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ തെറ്റായ ക്ലിക്ക് ബെയ്റ്റ് ആന്‍ഡ് ഡീഫാമിങ് കണ്ടെന്റിലൂടെ ഒരു മാസ്സ് ഹേറ്റ് ഉണ്ടാവാന്‍ എഫര്‍ട്ട് എടുത്താലും അത് അത്ര നല്ല കാര്യം അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവരെ പഴിച്ചല്ല നമ്മള്‍ നന്നാവേണ്ടത്. എല്ലാരും ഇംപെര്‍ഫക്ട് ആണ്! ഒരു സംശയമില്ലാത്ത അളവില്‍ തന്നെ!

പക്ഷെ, വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂഡ് ഉണ്ടെങ്കില്‍ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരും. അതിനി ആര് തന്നെ ആണെങ്കിലും. ആ ചാനല്‍ ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കണ്ടന്റ് അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കില്‍, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍