കല്ലേറും പൂമാലയും മുന്നില്‍ക്കണ്ട് തന്നെയാണ് ഞാന്‍ സിനിമയെടുക്കാറ്, സിനിമയില്‍ ഇടപെടുന്ന അഭിനേതാക്കള്‍ പണ്ടേയുണ്ട്: ആഷിഖ് അബു

സിനിമയില്‍ അഭിനേതാക്കള്‍ ഇടപെടുന്ന പ്രശ്‌നങ്ങള്‍ പണ്ടും ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. ‘നീലവെളിച്ചം’ സിനിമയുടെ ജിസിസിയിലെ റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മലയാള സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് സംവിധായകന്‍ പ്രതികരിച്ച്.

സംവിധായകന്‍ ആരെയും എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ കാണിക്കേണ്ട ആവശ്യമില്ല. അക്കാര്യത്തില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. എഡിറ്റ് കാണിക്കണമെങ്കില്‍ നിര്‍മ്മാതാക്കളെ മാത്രമേ കാണിക്കേണ്ട ആവശ്യമുള്ളൂ.

ഇത്തരം ആവശ്യം ഉന്നയിക്കുന്നത് മനുഷ്യരുടെ ഒരു കൂട്ടമാണ്. അതുകൊണ്ട് എല്ലാവരുടെയും അച്ചടക്കം ഒരുപോലെ ആകണമെന്നില്ല എന്നാണ് ആഷിഖ് അബു പറയുന്നത്. അതുപോലെ തന്നെ തന്റെ സിനിമയില്‍ രാഷ്ട്രീയ നിലപാടുണ്ടോ എന്നത് പ്രേക്ഷകരാണ് പറയേണ്ടതെന്നും സംവിധായകന്‍ പറയുന്നത്.

കല്ലേറും പൂമാലയും മുന്നില്‍ക്കണ്ട് തന്നെയാണ് ഞാന്‍ സിനിമയെടുക്കാറ്. എന്റെ സിനിമയില്‍ രാഷ്ട്രീയ നിലപാടുകളുണ്ടോ എന്ന് പ്രേക്ഷകരാണ് പറയേണ്ടത്. ഒരു രാഷ്ട്രീയമുദ്രാവാക്യം എന്റെ സിനിമയില്‍ ഉയര്‍ത്തിപ്പിടിക്കാനല്ല ശ്രമിക്കുന്നത്.

യാതൊരു അവകാശവാദവുമില്ലാതെ പുറത്തേക്ക് വരുന്ന സിനിമകളാണവ. നാട്ടുകാരെല്ലാവരും കാണുന്ന സിനിമകള്‍ ഉണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്നാണ് ആഷിഖ് അബു പറയുന്നത്. അതേസമയം, ഏപ്രില്‍ 20ന് ആണ് നീലവെളിച്ചം റിലീസ് ചെയ്തത്.

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ