ആമിര്‍ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ' നല്ല സിനിമയല്ല, സത്യം അങ്ങനെയാണ് ,അംഗീകരിക്കണം: അനുപം ഖേര്‍

ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’ വളരെ പ്രതീക്ഷകളോടെയാണ് തീയേറ്ററുകളിലെത്തിയ സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ. 2022 ഓഗസ്റ്റ് 11 ന് തിയേറ്റുകളില്‍ എത്തിയ ഈ ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ചത് പോലെ തിയേറ്ററുകളില്‍ മുന്നേറാനായില്ല. അത് മാത്രമല്ല സിനിമ ഇറങ്ങിയതിന് പിന്നാലെ ആമിര്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നുവന്നു.

ഇപ്പോഴിതാ ‘ലാല്‍ സിംഗ് ഛദ്ദ’ ഒരു മികച്ച സിനിമയാിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ അനുപം ഖേര്‍. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡിലെ ബോയ്‌കോട്ട് ട്രെന്‍ഡിനെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ലാല്‍ സിംഗ് ഛദ്ദ’ നല്ല ചിത്രമായിരുന്നെങ്കില്‍ അതിനെ ബോധപൂര്‍വം ആര്‍ക്കും തകര്‍ക്കാന്‍ കഴിയുമായിരുന്നില്ലെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ മികച്ച ചിത്രമായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ബോധപൂര്‍വം ആര്‍ക്കും ആ ചിത്രത്തെ തകര്‍ക്കാന്‍ കഴിയില്ലായിരുന്നു. ആമിറിന്റെ പി.കെ വളരെ നല്ല ചിത്രമാണ്. ഞാനിത്രമാത്രമാണ് പറയുന്നത് സത്യത്തെ അംഗീകരിക്കണം അത്ര മാത്രം. അനുപം ഖേര്‍ പറഞ്ഞു.

നല്ല സിനിമകള്‍ തീര്‍ച്ചയായും ജനങ്ങള്‍ കാണുകയും അംഗീകരിക്കുകയും ചെയ്യും.ബോയ്‌കോട്ട് പ്രവണത ഇല്ലാതാക്കാനുള്ള ഒരേയൊരു മാര്‍ഗം മികച്ച രീതിയില്‍ ജോലി ചെയ്യുക നല്ല ചിത്രങ്ങള്‍ നല്‍കുക എന്നതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്