‘ഇത് എന്റെ ഐഡിയായി പോയി. വേറെ ആരുടേലും ഐഡിയ ആയിരുന്നെങ്കില്‍ ...., 40 തവണയാണ് ടേക്ക് എടുത്തത്: നിഖില വിമല്‍

ആസിഫ് അലി-നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിബി മലയില്‍ ഒരുക്കിയ കൊത്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെ 40 ലേറെ തവണ താൻ ടേക്ക് എടുത്തതിനെ കുറിച്ചും അതിന് ശേഷമുള്ള സംവിധായകന്‍ സിബി മലയിലിന്റെ രസകരമായ കമന്റിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിഖില വിമല്‍.

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഖില ഇതേ കുറിച്ച് സംസാരിച്ചത്. കൊത്തില്‍ താനും ആസിഫും കൂടിയുള്ള ഒരു സീനുണ്ട്. അതില്‍ താന്‍ വരുന്ന എന്‍ട്രി സീന്‍ 40 ടേക്ക് വരെ പോയെന്നാണ് നിഖില പറയുന്നത്. ഡോറില്‍ നിന്ന് തൂണുവരെ നടന്നുവരുന്ന സീനാണ് അത്. ചെറിയ സ്‌പേസ് മാത്രമാണ്.

സാര്‍ ജിബ്ബില്‍ 100 എം.എം ലെന്‍സിട്ട് വിന്‍ഡോയുടെ ഉള്ളിലൂടെയാണ് പിടിക്കാന്‍ നോക്കുന്നത്. 100 ലെന്‍സ് ജിബ്ബില്‍ ഇട്ട് ചെയ്യുക എന്ന് പറയുന്നത് ഫോക്കസ് കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള പരിപാടിയായിരുന്നു. ഫോക്കസ് പോകുന്നതുകൊണ്ട് 40 ടേക്കെങ്കിലും ആയി. .

നൈറ്റ് ഷൂട്ടായിരുന്നു. അത്രയും സ്‌ട്രെസ് ആയിരുന്നു. ശ്ശേ, ഇതെന്താണ് അല്ലേ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് അറിയില്ലായിരുന്നു ഇത് എന്തുകൊണ്ടാണ് ഇത്രയും ടേക്ക് പോകുന്നത് എന്ന്. ഇതോടെ ‘ഇത് എന്റെ ഐഡിയായിപ്പോയി. വേറെ ആരുടേലും ഐഡിയ ആയിരുന്നെങ്കില്‍ എന്തേലും പറയാമായിരുന്നു’ എന്നായിരുന്നു സിബി സാറിന്റെ മറുപടി ഒടുവില്‍ നമുക്കിത് മാറ്റി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് വേറെ എടുത്തു. അതാണ് ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ടേക്ക് പോയത്.

അപ്പോഴാണ് തനിക്ക് ജിബ്ബില്‍ 100 എം.എം ലെന്‍സിട്ട് ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് മനസിലായത്. ജിബ്ബില്‍ ഫോക്കസ് കിട്ടാത്തതാണെന്ന് മനസിലായിട്ടുണ്ടായിരുന്നു. നമ്മുടെ നടത്തത്തിന്റെ വേഗത ഒന്ന് ചെറുതായി തെറ്റിയാല്‍ പോലും ഫോക്കസ് പോകുമെന്നൊക്കെ അറിയുന്നത് അങ്ങനെയാണെന്നും, നിഖില പറഞ്ഞു.

Latest Stories

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം