'തന്നെ ഇന്നും ആ കഥാപാത്രം വേട്ടയാടുകയാണ്'; മനസ്സ് തുറന്ന് സുധീർ കരമന

സിനിമയ്ക്ക് ശേഷവും തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച് സുധീർ കരമന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. തന്നെ ഇന്നും പിന്തുടരുന്ന കഥാപാത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാരാണെന്ന്. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും താനുമായി ദീർഘകാലത്തെ ബന്ധമുണ്ട്. താൻ ഏറെ ഇഷ്ടപ്പെടുന്ന വളരെക്കുറച്ച് എഴുത്തുകാരിൽ ഒരാൾ കൂടിയാണ് മുരളി ഗോപി.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അഭിനേതാവിന് ചില കഥാപാത്രങ്ങളിൽ എത്തുമ്പോൾ അവിടെ ഇടിച്ചുനിൽക്കും. അതിൽ ഇങ്ങനെ ഇടിച്ചുനിന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാരെന്നും അദ്ദേഹം പറഞ്ഞു. മുരളി ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചപ്പോൾ എത്രത്തോളം സീരിയസായിട്ടാണ് അദ്ദേഹം ആ റോളിനെ കണ്ടിരിക്കുന്നത് മനസിലായി.

പലപ്പോഴും ചില കഥാപാത്രങ്ങൾ കഴിഞ്ഞാൽ നമ്മൾ ഉടുപ്പ് ഊരിയിട്ട് പോവുകയാണ്. കട്ടിലിലോ കസേരയിലോ ആവും വലിച്ചെറിയുന്നത്. അത് പിന്നെ കോസ്റ്റ്യൂമറിന്‌റെ ഡ്യൂട്ടി. നമ്മൾ ഊരിയിടുന്നു, നമ്മൾ പോവുന്നു എന്നാൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാർ അങ്ങനെ അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അലിയാറിന്‌റെ അവസാനം ആ കഥാപാത്രത്തെ കൊല്ലാൻ ആരോ പുറകെ പോവുന്നുണ്ട്, കൊല്ലുന്നുമുണ്ട്.

ആ കഥാപാത്രം ചെയ്ത് കഴിഞ്ഞിട്ടും തൻ്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു. തന്നെ എറ്റവും കൂടുതൽ വേട്ടയാടിയത് അലിയാറാണ് എന്നും സുധീർ കരമന പറഞ്ഞു. അത് എന്തുക്കൊണ്ടാണ് തന്നറിയില്ല. തന്‌റെ മനസിൽ കയറിയ കഥാപാത്രമാണ്. ആ കഥാപാത്രത്തിലേക്ക് അത്രയ്ക്കും ഇറങ്ങിച്ചെന്നത് കൊണ്ടാവാം, ചിലപ്പോ ആ കഥാപാത്രത്തോടുളള ഇഷ്ടം കൊണ്ടാവും.

അതുമല്ലെങ്കിൽ മുരളി ഗോപിയുടെ രചനയുടെ പ്രത്യേകതയാവാം, അരുൺ കുമാർ അരവിന്ദ് എടുത്തതിന്‌റെ പ്രത്യേകതയാവാം. സിനിമ കഴിഞ്ഞിട്ടും അലിയാർ എന്ന കഥാപാത്രം തന്‌റെ പുറകെയുളളത് പോലെ പലപ്പോഴും തനിക്ക് തോന്നിട്ടുണ്ടെന്നും സുധിർ കൂട്ടിച്ചേർത്തു

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്