വമ്പന്‍ താരനിരയോ കപട ഹൈപ്പുകളോ അല്ല ഒരു സിനിമ വിജയിക്കാന്‍ വേണ്ടത്, 21 ഗ്രാംസിന്റെ അണിയറപ്രവര്‍ത്തകരെ പുകഴ്ത്തി രഞ്ജിത് ശങ്കര്‍

ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി, കെ എന്‍ റിനീഷ് നിര്‍മ്മിക്കുകയും നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനവും തിരക്കഥയും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ’21 ഗ്രാംസ്’. ചിത്രം ഇപ്പോള്‍ മികച്ച പ്രതികരണങ്ങളുമായി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ’21 ഗ്രാംസി’നെ കുറിച്ചുള്ള ഗംഭീര അഭിപ്രായങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്.

ഒട്ടനവധി സിനിമ സംവിധായകരും മറ്റു സിനിമാ സംബന്ധ പ്രവര്‍ത്തകരും ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായങ്ങളും അവരുടെ സന്തോഷവും കഴിഞ്ഞ ദിവസങ്ങളിലായി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പുകളായും ഫോണ്‍ സന്ദേശങ്ങളായും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിക്കുന്നുണ്ടായിരുന്നു. അതിന് പിന്നാലെയാണ് മലയാളത്തിലെ പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ’21 ഗ്രാംസി’നെ കുറിച്ചുള്ള തന്റെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെ:

‘ഒരു സിനിമ വിജയിപ്പിക്കാന്‍ വലിയ താര നിരയോ, യൂട്യൂബ് ല്‍ ഒരു ഓളം സൃഷ്ടിക്കുകയോ, റിലീസിന് മുന്നേ ഉള്ള കപട ഹൈപ്പുകളോ ഒന്നുമല്ല വേണ്ടത്. മറിച്ച് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കെല്‍പ്പുള്ള ഒരു തിരക്കഥയും, സ്വന്തം ആത്മാവ് പോലും സിനിമക്ക് നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ടീമുമാണ്’.

‘പുണ്യാളന്‍സ് അഗര്‍ഭത്തീസ്’, ‘പാസ്സഞ്ചര്‍’, ‘മോളി ആന്റി റോക്ക്‌സ്’, ഒടുവിലായി ‘സണ്ണി’ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് രഞ്ജിത്ത് ശങ്കര്‍.

ഒരു കൊലപാതകവും അതിനോടാനുബന്ധിച്ച കുറ്റാന്വേഷണവുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ‘അഞ്ചാം പാതിര’എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലെര്‍ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ ചെറിയൊരു ഇടവേളക്ക് ശേഷമാണ് അതേ ജോണറില്‍ മറ്റൊരു ചിത്രം തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങള്‍ നല്‍കി വിജയിപ്പിക്കുന്നത്. സസ്‌പെന്‍സും, മിസ്റ്ററിയും, ട്വിസ്റ്റുകളും കുറഞ്ഞിട്ട്ടുള്ള ഈ സിനിമയില്‍ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

ചിത്രം ഈ മാസം 31ന് ജിസിസി റിലീസിനെത്തുന്നു എന്ന വാര്‍ത്തയും അണിയറ പ്രവര്‍ത്തകര്‍ ഇതിന് മുന്നേ പ്രേക്ഷകരെ അറിയിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ