ഫെയര്‍ ആന്‍ഡ് ലവ്‌ലി അടക്കം പരസ്യ ബ്രാന്‍ഡുകളിലെ മുഖം... ചര്‍മ്മരോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് യാമി ഗൗതം

പൃഥ്വിരാജ് ചിത്രം ഹീറോയില്‍ അഭിനയിച്ചതോടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ബോളിവുഡ് താരമാണ് യാമി ഗൗതം. ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെത് അടക്കം നിരവധി പരസ്യ ബ്രാന്‍ഡുകളുടെയും മുഖമാണ് യാമി. എന്നാല്‍ തനിക്ക് ബാധിച്ച ചര്‍മ്മരോഗത്തെ കുറിച്ച് യാമി തുറന്നു പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു.

കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചര്‍മ്മരോഗം തനിക്കുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ യാമി തുറന്നു പറഞ്ഞത്. എന്തുകൊണ്ടാണ് ഇത്തരം ഒരു അസുഖം ഉണ്ടെന്ന് വെളിപ്പെടുത്താന്‍ തീരുമാനിച്ചത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് യാമി ഇപ്പോള്‍.

കൗമാര കാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടത് എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ യാമി കുറിച്ചത്. ഈ രോഗം പ്രകടമാക്കുന്ന എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. പോരായ്മകളെ അംഗീകരിക്കുക മാത്രമല്ല സ്വന്തം ശരീരത്തെ അതിന്റെ എല്ലാ കുറവുകളോടെയും കൂടി സ്‌നേഹിക്കുമെന്നും നടി പറഞ്ഞു.

രോഗത്തെ കുറിച്ചുള്ള തുറന്നുപറച്ചില്‍ വലിയ ആശ്വാസം നല്‍കുന്നുണ്ട് എന്നാണ് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ യാമി പറഞ്ഞിരിക്കുന്നത്. താന്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ഈ രോഗം കൈകാര്യം ചെയ്യുന്നു. ഒടുവില്‍ തന്റെ എല്ലാ ഭയങ്ങളും അരക്ഷിതാവസ്ഥകളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

ഒപ്പം തന്റെ കുഴപ്പങ്ങളെ പൂര്‍ണഹൃദയത്തോടെ സ്‌നേഹിക്കാനും അംഗീകരിക്കാനും ധൈര്യം കണ്ടെത്തി. ഇത് തന്നെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പ്രശ്‌നങ്ങളെ അംഗീകരിച്ച് ആത്മവിശ്വാസം തിരിച്ച് പിടിക്കാനായതെന്നും യാമി പറയുന്നു.

അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റിന് ലഭിച്ച വലിയ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും യാമി പറഞ്ഞു. ചര്‍മ്മത്തില്‍ തിണര്‍പ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാക്കുന്ന രോഗമാണ് കെരാട്ടോസിസ് പിലാരിസ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി