അങ്കിള്‍ എന്ന് വിളിച്ചിരുന്നു കുട്ടി നായികയായി.. കരീനക്കൊപ്പം ആദ്യം അഭിനയിക്കാതിരുന്നതും ഇക്കാരണത്താല്‍: സല്‍മാന്‍ ഖാന്‍

ഒരുപാട് പുതുമുഖ നായികമാരെ ബോളിവുഡില്‍ ലോഞ്ച് ചെയ്ത താരമാണ് സല്‍മാന്‍ ഖാന്‍. സമപ്രായരായ നായികമാര്‍ക്കൊപ്പം അഭിനയിക്കാതെ പുതുമുഖ താരങ്ങളെ അവതരിപ്പിക്കുന്നതിനെ കുറിച്ച് സല്‍മാന്‍ ഖാന് നേരെ ഒരിക്കല്‍ ചോദ്യം ഉയര്‍ന്നിരുന്നു. ‘ധബാങ്ക്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ സമയത്തായിരുന്നു അത്.

എന്തുകൊണ്ടാണ് സമപ്രായക്കാരായ നായികമാര്‍ക്കൊപ്പം അഭിനയിക്കാത്തതെന്ന ചോദ്യത്തിന് സിനിമയിലേക്ക് പുതുമുഖങ്ങള്‍ വരുന്നത് മേഖലക്ക് ഗുണം ചെയ്യുമെന്നായിരുന്നു താരത്തിന്റെ മറുപടി. തനിക്കിപ്പോഴും മാധുരി ദീക്ഷിത്, ശില്‍പ ഷെട്ടി എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ പ്രശ്നമില്ല.

എന്നാല്‍ നിര്‍മാതാക്കള്‍ അത്തരം ചിത്രങ്ങളിലേക്ക് തന്നെ കാസ്റ്റ് ചെയ്യുന്നില്ല എന്നും സല്‍മാന്‍ പറഞ്ഞിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ധബാങ്കിലൂടെ സൊനാക്ഷി സിന്‍ഹ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. അന്ന് ഒരു അഭിമുഖത്തില്‍ സൊനാക്ഷി തന്നെ അങ്കിള്‍ എന്നാണ് വിളിച്ചിരുന്നതെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.

സൊനാക്ഷിക്ക് ഇപ്പോള്‍ തന്നെ എന്താണ് വിളിക്കേണ്ടതെന്ന് അറിയില്ല. അതുകൊണ്ട് ഒന്നും വിളിക്കാറുമില്ല. സൊനാക്ഷിക്ക് 16-17 വയസുള്ളപ്പോള്‍ മുതല്‍ തനിക്കറിയാം. കരീനയെ അവരുടെ ഒമ്പത് വയസു മുതല്‍ കാണാന്‍ തുടങ്ങിയതാണ്.

അതുകൊണ്ടാണ് തങ്ങള്‍ ഒന്നിച്ച് കുറേക്കാലം അഭിനയിക്കാതിരുന്നത് എന്നും സല്‍മാന്‍ പറഞ്ഞിരുന്നു. അതേസമയം, ‘കിസി കാ ഭായ് കിസി കി ജാന്‍’ ആണ് സല്‍മാന്റെ പുതിയ ചിത്രം. തന്നെക്കാള്‍ 25 വയസ് പ്രായം കുറഞ്ഞ പൂജ ഹേഗ്‌ഡെയാണ് ചിത്രത്തില്‍ നായിക.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ