വെറുപ്പായിരുന്നു എന്റെ ശരീരത്തോട്, അതുകൊണ്ട് തന്നെ എപ്പോഴും രോഗങ്ങളും വരാറുണ്ട്, അയോഗ്യയാണെന്ന് തോന്നും: വിദ്യ ബാലന്‍

തന്റെ ശരീരത്തോട് തനിക്ക് വെറുപ്പ് ആയിരുന്നുവെന്ന് നടി വിദ്യ ബാലന്‍. താന്‍ ആഗ്രഹിച്ച പോലെ ആയിരുന്നില്ല തന്റെ ശരീരം. എന്നാല്‍ പിന്നീട് താന്‍ അത് സ്‌നേഹിച്ചു തുടങ്ങി എന്നാണ് വിദ്യ പറയുന്നത്. ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കവെ വിദ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

”എനിക്ക് എന്റെ ശരീരത്തോട് വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാന്‍ എങ്ങനെയായിരിക്കണം എന്ന എന്റെ തോന്നല്‍ പോലെയല്ലായിരുന്നു എന്റെ ശരീരം. അത് ഞാന്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. അതിനാല്‍ എപ്പോഴും രോഗബാധിതയുമായി. 12 വര്‍ഷം മുമ്പ് ആ രോഗം മാറ്റാനുള്ള ശ്രമം തുടങ്ങി.”

”അപ്പോഴാണ് ഞാന്‍ മനസിലാക്കിയത് ജീവനോടെ എന്നെ നിലനിര്‍ത്തുന്നതെന്താണോ അതിനെയാണ് ഞാന്‍ ദുരുപയോഗപ്പെടുത്തുന്നതെന്ന്. പിന്നീട് എന്നെ ജീവനോടെ നിലനിര്‍ത്തിയതിന് ശരീരത്തോടും ശ്വാസത്തോടും നന്ദി പറയാന്‍ തുടങ്ങിയ നിമിഷം മുതല്‍ ഞാന്‍ അതില്‍ വിശ്വസിക്കാന്‍ തുടങ്ങി.”

”ഞാന്‍ ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ എന്റെ വലുപ്പം എനിക്ക് ഒരിക്കലും പ്രശ്‌നമല്ല. ഞാന്‍ ക്യാമറയെ വളരെയധികം സ്‌നേഹിക്കുന്നു, അതിനെ വളരെയധികം വിശ്വസിക്കുന്നു, അത് എല്ലായ്‌പ്പോഴും എന്നെ തിരികെ സ്‌നേഹിക്കുമെന്നും ഞാന്‍ കരുതുന്നു. മറ്റുള്ളവര്‍ നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്നത് ചിന്തിക്കാത്തിരിക്കുക.”

”സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതാണ് പ്രധാനം. ശരീരഭാരം കൂടുകയാണെങ്കില്‍ നിങ്ങള്‍ അയോഗ്യയാണെന്ന് ചിലപ്പോള്‍ തോന്നും. ഇത് കുറച്ചു കൂടി മാറിയിരുന്നെങ്കില്‍, അല്ലെങ്കില്‍ കുറച്ചു കൂടെ നല്ലത് എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുകയാണെങ്കില്‍ അത് നല്ലതല്ല. കാരണം നിങ്ങളുടെ ശരീരമാണ് നിങ്ങളെ ജീവനോടെ നിലനിര്‍ത്തുന്നത്” എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

Latest Stories

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം