സുശി, വാല്‍നക്ഷത്രമായി എത്തുന്ന നിന്നോട് ആഗ്രഹങ്ങള്‍ പറയണം: ഓര്‍മ്മകളില്‍ നീറി ഏക്ത കപൂര്‍

സുശാന്ത് സിംഗ് രജ്പുത്ത് വിടവാങ്ങി ഒരു മാസം പിന്നിടുമ്പോള്‍ വികാരനിര്‍ഭരമായ പോസ്റ്റ് പങ്കുവെച്ച് സംവിധായികയും നിര്‍മ്മാതാവുമായ ഏക്ത കപൂര്‍. സുശാന്തിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ഏക്ത പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ “സുശി” എന്ന് എടുത്തു പറഞ്ഞ് താരത്തിനോടുള്ള സ്‌നേഹവും ഏക്ത പങ്കിടുന്നു.

“”റെസ്റ്റ് ഇന്‍ പീസ് സുശി…ഒരു വാല്‍നക്ഷത്രം കാണുകയാണെങ്കില്‍ അത് നീയാണെന്ന് മനസിലാക്കി ഞങ്ങള്‍ ആഗ്രഹങ്ങള്‍ പറയും…എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു”” എന്നാണ് ഏക്ത ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

അതേസമയം, സുശാന്തിന്റെ മരണത്തോടെ ഏക്തയ്‌ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. സുശാന്ത് നായകനാകേണ്ടിയിരുന്നു പല പ്രൊജക്ടകളും മുടക്കിയത് ഏക്ത കൂടിയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വാദം. മുസാഫര്‍ കോടതിയില്‍ ഏക്തയ്‌ക്കെതിരെയും കേസ് ഫയല്‍ ചെയ്തിരുന്നു.

https://www.instagram.com/p/CCnh19ugJ5C/

ഏക്ത കപൂര്‍ നിര്‍മ്മിച്ച “കിസ് ദേശ് മേ ഹെ മേരാ ദില്‍” എന്ന സീരിയയിലൂടെയാണ് സുശാന്ത് അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് ഏക്ത നിര്‍മ്മിച്ച “പവിത്ര റിശ്ത” എന്ന സീരിയലിലും സുശാന്ത് വേഷമിട്ടിരുന്നു. ഈ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സുശാന്ത് സിനിമയിയിലേക്കെത്തുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ