'പ്രതിസന്ധിഘട്ടത്തെ സഹാനുഭൂതിയോടെയും ഐക്യദാര്‍ഢ്യത്തോടെയും നേരിടണം'; അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ച് സണ്ണി ലിയോണ്‍

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ നടി സണ്ണി ലിയോണും. പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യുമായി സഹകരിച്ചാണ് ഡല്‍ഹിയില്‍ സണ്ണി ഭക്ഷണം വിതരണം ചെയ്യുക.

“”നമ്മള്‍ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. സഹാനുഭൂതിയോടെയും ഐക്യദാര്‍ഢ്യത്തോടെയുമാണ് ഇതിനെ നേരിടേണ്ടത്. പെറ്റ ഇന്ത്യയുമായി വീണ്ടും കൈ കോര്‍ക്കുന്നതില്‍ സന്തോഷം. ഇത്തവണ ആയിരക്കണക്കിന് ആവശ്യക്കാര്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ സസ്യാഹാരം എത്തിക്കും”” എന്നാണ് സണ്ണി ലിയോണ്‍ പ്രസ്താവനയില്‍ പറയുന്നത്.

ചോറ്, കിച്ചഡി, പരിപ്പ്, പഴവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് വിതരണം ചെയ്യുക. അതേസമയം, സല്‍മാന്‍ ഖാന്‍, സോനു സൂദ്, ശില്‍പ്പ ഷെട്ടി, ഭൂമി പെട്‌നേക്കര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളും കോവിഡ് പ്രതിസന്ധിയില്‍ ആവശ്യക്കാര്‍ക്ക് കൈത്താങ്ങായി എത്തുന്നുണ്ട്.

സല്‍മാന്‍ ഖാന്‍ മുന്‍നിര കോവിഡ് പോരാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. കൂടാതെ 25000 സിനിമാ പ്രവര്‍ത്തകര്‍ക്ക് സല്‍മാന്‍ സഹായം എത്തിക്കുന്നുണ്ട്. നടി ജാക്വിലിന്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ചിത്രങ്ങളും വൈറലായിരുന്നു.

Latest Stories

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം