പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഐശ്വര്യയുമായി സാദൃശ്യമുള്ള നടിയെ സല്‍മാന്‍ കാസ്റ്റ് ചെയ്തു, എന്നത് പി.ആര്‍ തന്ത്രം മാത്രം; സ്‌നേഹ ഉള്ളാല്‍ പറയുന്നു

ബോളിവുഡ് നടി സ്‌നേഹ ഉള്ളാലിന് ഐശ്വര്യറായ്‌യുമായുള്ള സാദൃശ്യം സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. 2005-ല്‍ റിലീസ് ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം ലക്കി: നോ ടൈം ഫോര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് സ്‌നേഹ അഭിനയരംഗത്തേക്ക് എത്തിയത്. ഐശ്വര്യറായ്‌യുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമാണ് ഈ ചിത്രത്തില്‍ സല്‍മാന്‍ വേഷമിട്ടത്.

അതിനാല്‍ മുന്‍കാമുകിയോട് സാമ്യമുള്ള നായികയെ സല്‍മാന്‍ മനഃപൂര്‍വം ചിത്രത്തില്‍ കാസ്റ്റ് ചെയ്തതാണെന്ന ഗോസിപ്പുകളാണ് പ്രചരിച്ചത്. ഈ സിനിമ പരാജയപ്പെട്ടത് സ്‌നേഹയുടെ കരിയറിനെ പ്രതികൂലമായി ബാധിച്ചു. പിന്നീട് രണ്ടു ബോളിവുഡ് സിനിമകളിലും തെന്നിന്ത്യന്‍ സിനിമകളിലും വേഷമിട്ടെങ്കിലും ഐശ്വര്യമായി താരതമ്യം ചെയ്യുന്നത് തുടര്‍ന്നതിനാല്‍ താരത്തിന് ശ്രദ്ധ നേടാനായില്ല.

എന്നാല്‍ ഇങ്ങനെ താരതമ്യം ചെയ്യപ്പെട്ടത് തന്റെ കരിയറിനെ ബാധിച്ചിരുന്നില്ല എന്നാണ് സ്‌നേഹ പറയുന്നത്. ഒരു പി.ആര്‍ ഏജന്‍സിയാണ് ഐശ്വര്യയുടെ പേരില്‍ മാര്‍ക്കറ്റ് ചെയ്തിരുന്നത്. അതവരുടെ തന്ത്രമായിരുന്നു എന്നും നടി ഐ.എ.എന്‍.എസിന് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത വഴിയാണ് സ്‌നേഹ സിനിമയിലെത്തുന്നത്.

മസ്‌ക്കറ്റില്‍ ജനിച്ചു വളര്‍ന്ന നടി, മോഡലിംഗിനായി മുംബൈയിലേക്ക് താമസം മാറിയപ്പോഴാണ് അര്‍പ്പിതയെ പരിചയപ്പെടുന്നതും തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്നതും. നേരത്തെ നടി സറീന്‍ ഖാന്‍ സിനിമയിലെത്തിയപ്പോഴും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. കത്രീനയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് പിന്നാലെ നടിയുമായി സാമ്യമുള്ള സറീനെ അടുത്ത സിനിമയില്‍ സല്‍മാന്‍ കാസ്റ്റ് ചെയ്തു എന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചത്.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി