വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്.. മനുഷ്യത്വത്തിന്റെ പാതയിലൂടെ നടക്കാം, ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല: ഷാരൂഖ് ഖാന്‍

അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളിലും ഡല്‍ഹി സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഷാരൂഖ് ഖാന്‍. വീരമ്യത്യു വരിച്ച ജവാന്മാരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുംബൈയില്‍ വെച്ച് നടന്ന ഗ്ലോബല്‍ പീസ് ഓണേഴ്സ് 2025 ചടങ്ങിനെ അഭിസംബോധന ചെയ്താണ് ഷാരൂഖ് ഖാന്‍ സംസാരിച്ചത്.

”26/11 ഭീകരാക്രമണം, പഹല്‍ഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡല്‍ഹി സ്‌ഫോടനങ്ങള്‍ എന്നിവയില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് ആദരാഞ്ജലികള്‍. ഈ ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നു.”

”രാജ്യത്തെ ധീരരായ സൈനികര്‍ക്കും ജവാന്മാര്‍ക്കുമായി ഈ മനോഹരമായ വരികള്‍ ചൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍, ഞാന്‍ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന് അഭിമാനത്തോടെ പറയുക. എത്രമാത്രം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാല്‍, 140 കോടി ജനങ്ങളുടെ അനുഗ്രഹം നേടുന്നുവെന്ന് പുഞ്ചിരിയോടെ പറയുക.”

”ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് തങ്ങളെ ആക്രമിക്കുന്നവര്‍ക്കാണ് ഭയം തോന്നാറുള്ളതെന്ന് പറയുക. നമുക്ക് ഒന്നിച്ച് സമാധാനത്തിനായി ചുവടുകള്‍ വയ്ക്കാം. രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടിയുള്ള നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്. അതിന് വേണ്ടി ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിന്റെ പാതയിലൂടെ നടക്കാം.”

”നമുക്കിടയില്‍ സമാധാനമുണ്ടെങ്കില്‍ ഒന്നിനും ഇന്ത്യയെ ഇളക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ല” എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഷാരൂഖ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരത്തിന് കൈയ്യടിച്ചു കൊണ്ടാണ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി