'റെയ്ഡ് ലിസ്റ്റില്‍ നിന്നും സാറ അലിഖാന്റെ പേര് പുറത്ത്..'; അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച നടിക്ക് ട്രോള്‍പൂരം

കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന നടി സാറ അലിഖാന് വിമര്‍ശനങ്ങള്‍. ട്വിറ്ററില്‍ അമിത് ഷായെ ടാഗ് ചെയ്താണ് ‘ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍’ എന്ന് സാറ ഖാന്‍ കുറിച്ചത്. ഇതിന് പിന്നാലെ 100 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രശംസിച്ചും സാറ ട്വീറ്റ് ചെയ്തു.

ഇന്ത്യ ജയിക്കും കൊറോണ തോല്‍ക്കും എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചും സാറ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് സാറയ്ക്ക് നേരെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നത്. ‘ഇനി എന്‍സിബി റെയ്ഡുണ്ടാകില്ല, നിങ്ങള്‍ സുരക്ഷിതയാണ്’ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റ് കൊണ്ട് നാര്‍കോട്ടിക് റെയ്ഡില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയിരിക്കുകയാണ്, സാറ സ്വയം സുരക്ഷിതയായി എന്നാണ് മറ്റു ചിലരുടെ ട്വീറ്റുകള്‍. റെയ്ഡ് ലിസ്റ്റില്‍ നിന്നും സാറ അലിഖാന്റെ പേര് വെട്ടാന്‍ ആവശ്യപ്പെടുന്ന അമിത് ഷായുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ട്രോളുകളും എത്തുന്നുണ്ട്.

അക്ഷയ് കുമാറും തമിഴ് നടന്‍ ധനുഷും നായകനായിരുന്ന അത്രംഗി രേ ആണ് സാറയുടെ അടുത്ത ചിത്രം. ആനന്ദ് എല്‍ റായ് ആണ് ഡയറക്ടര്‍. ഈ വര്‍ഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും കോവിഡ് മൂലം ചിത്രീകരണം വൈകുകയായിരുന്നു. കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് അലിഖാന്റെയും അമൃത റാവുവിന്റെയും മകളായ സാറ അഭിനയരംഗത്തേക്ക് എത്തുന്നത്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു