സുശാന്തിന്റെ പ്രശ്‌നങ്ങള്‍ രഹസ്യമായിരുന്നില്ല, ആത്മഹത്യയ്ക്ക് കാരണം; വെളിപ്പെടുത്തലുമായി സഹപ്രവര്‍ത്തക

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്‌ന ഭവാനി. സുശാന്ത് കുറച്ച് വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രഹസ്യമായിരുന്നില്ല എന്നാല്‍ അദ്ദേഹത്തെ സഹായിക്കാനായി ആരും രംഗത്തു വന്നില്ല എന്നാണ് സപ്‌ന ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമയിലെ ബന്ധങ്ങള്‍ ആഴമില്ലാത്തതാണെന്നും സപ്‌ന കുറിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീട്ടു ജോലിക്കാരനാണ് ആദ്യം നടനെ തൂങ്ങിയ നിലയില്‍ കാണുന്നത്. ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്ന സൂചനയാണ് സപ്ന ഭവാനി നല്‍കുന്നത്.

ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. “ദില്‍ബേചാരാ” എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി.

Latest Stories

ദൃശ്യവിസ്മയം സമ്മാനിക്കാൻ രാമായണ വരുന്നു, ആദ്യ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്, രാമനും രാവണനുമായി രൺബീറും യഷും

എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ തോൽവിയുറപ്പിച്ച് ഇം​ഗ്ലണ്ടിന്റെ ചതി; ആരോപണവുമായി ഇംഗ്ലീഷ് മുൻ നായകൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്തു, സ്ഥലത്ത് പ്രതിഷേധം

'അച്ഛൻ കഴുത്തിൽ തോർത്ത് മുറുക്കിയപ്പോൾ അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചുവച്ചു'; ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്നെന്ന് പൊലീസ്, അമ്മാവനും പങ്ക്

IND VS ENG: അവനെ കളിപ്പിക്കാതിരിക്കുന്നത് സുരക്ഷിതമായ തീരുമാനം, എന്നാൽ മറിച്ചായിരുന്നെങ്കിൽ...: ബുംറയെ വിട്ട് മറ്റൊരു താരത്തിന്റെ പുറകെ മൈക്കൽ വോൺ

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി, ഒടുവിൽ സംഭവിച്ചത് വെളിപ്പെടുത്തി ആമിർ ഖാൻ

വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നു; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

'ഖാദി വസ്ത്രത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയും'; ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ

IND VS ENG: ഇന്ത്യയുടെ നീക്കം റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ ബ്രേക്ക് നല്‍കും പോലെയായി ; വിമർശിച്ച് സ്റ്റെയ്ന്‍

'വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി, നന്മ നിലനിർത്താൻ വേണ്ടത് ജീവിത വിശുദ്ധി'; ഖദ‌‌ർ വിവാദത്തിൽ മാത്യു കുഴൽനാടൻ