ആ സ്ത്രീ എന്റെ മാറിടത്തില്‍ കയറിപ്പിടിച്ചു, ഞാന്‍ ഞെട്ടിപ്പോയി.. പുരുഷന്മാരെ പോലെ പെരുമാറും എന്ന് കരുതിയിരുന്നില്ല: സഞ്ജീദ ഷെയ്ഖ്

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍’ സീരിസില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടുകയാണ് നടി സഞ്ജീദ ഷെയ്ഖ്. സീരിസില്‍ വഹീദ എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് സഞ്ജീദ അവതരിപ്പിച്ചത്. ഇതിനിടെ താരം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒരു സ്ത്രീ തന്നോട് മോശമായി പെരുമാറിയതിനെ കുറിച്ചാണ് സഞ്ജീദ തുറന്നു പറഞ്ഞിരിക്കുന്നത്. നൈറ്റ് ക്ലബ്ബില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് സഞ്ജീദ വെളിപ്പെടുത്തിയിരിക്കുന്നത്. ”ഒരു നൈറ്റ് ക്ലബ്ബില്‍ പോയതായിരുന്നു ഞാന്‍. അടുത്തു കൂടി പോയ ഒരു പെണ്‍കുട്ടി എന്റെ മാറിടത്തില്‍ കടന്നു പിടിച്ചു.”

”ഞാന്‍ ഞെട്ടിപ്പോയി. പുരുഷന്മാര്‍ ഇങ്ങനെ മോശമായി പെരുമാറും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇങ്ങനൊരു സംഭവം ആദ്യമായാണ്. സ്ത്രീകളും ഇക്കാര്യത്തില്‍ കുറവല്ലെന്ന് മനസിലായി. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ പുരുഷന്‍ എന്നോ സ്ത്രീ എന്നോ ഇല്ല. തെറ്റ് എന്നാല്‍ തെറ്റ് തന്നെയാണ്.”

”ആര് നിങ്ങളോട് തെറ്റ് ചെയ്താലും അതിനോട് പ്രതികരണം, ഇരയായി നിന്നിട്ട് കാര്യമൊന്നുമില്ല” എന്നാണ് സഞ്ജീദ പറഞ്ഞിരിക്കുന്നത്. സഞ്ജീദയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. അതേസമയം, 2003ല്‍ ‘ഭഗ്‌വാന്‍’ എന്ന ചിത്രത്തിലൂടെയാണ് സഞ്ജീദ സിനിമയിലെത്തുന്നത്.

പിന്നാലെ ടിവി ഷോകളിലും സീരിയലുകളിലും സഞ്ജീദ വേഷമിട്ടിട്ടുണ്ട്. ‘ഫൈറ്റര്‍’ ആണ് സഞ്ജീദയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ‘കുന്‍ ഫയ കുന്‍’ എന്ന ചിത്രമാണ് നടിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ