'രാവിലെയും വൈകിട്ടും വഴക്കാണ്, ഈ ആഘാതം താങ്ങാവുന്നതിലും അപ്പുറം'; ഭാര്യയെയും ഭാര്യാമാതാവിനെയും കുറിച്ച് അന്തരിച്ച നടന്‍ സന്ദീപ് നഹറിന്റെ അവസാന പോസ്റ്റ്

നടന്‍ സന്ദീപ് നഹറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ചലച്ചിത്ര ലോകം കേട്ടത്. ജീവിതം അവസാനിപ്പിക്കുന്നു എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി, അക്ഷയ് കുമാറിന്റെ കേസരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സന്ദീപ് നഹര്‍.

ഭാര്യ കാഞ്ചനെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തിയുളള സന്ദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ കുറിപ്പ് ഇപ്പോള്‍ താരത്തിന്റെ പേജില്‍ ലഭ്യമല്ല. ബോളിവുഡ് ലോബികളുടെ ഇടപെടലിനെ തുര്‍ന്ന് അവസരം നഷ്ടപ്പെടുന്നതിനെ കുറിച്ചും വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.

“”പല പ്രശ്നങ്ങളെയും തരണം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഈ ആഘാതം താങ്ങാവുന്നതിലും അപ്പുറമാണ്. ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണെന്ന് എനിക്കറിയാം പക്ഷെ ഇങ്ങനെ ജീവിക്കുന്നതിനും എന്ത് അര്‍ത്ഥമാണുള്ളത്. എന്റെ ഭാര്യ കാഞ്ചന്‍ ശര്‍മ്മയും അവരുടെ അമ്മ വിനു ശര്‍മ്മയും എന്നെ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല, അതിന് അവര്‍ ശ്രമിച്ചിട്ടുമില്ല. എന്റെയും ഭാര്യയുടെയും വ്യക്തിത്വം വളരെ വ്യത്യസ്തമാണ്.””

“”അത് ഒരിക്കലും ചേര്‍ന്നുപോകില്ല. എന്നും വഴക്കാണ്, രാവിലെയും വൈകിട്ടും വഴക്കു തന്നെ, ഇനി എനിക്കിത് സഹിക്കാന്‍ കഴിയില്ല. ഇതില്‍ കാഞ്ചന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, കാരണം അവളുടെ സ്വഭാവം അങ്ങനെയാണ്. അവള്‍ക്ക് എല്ലാം സാധാരണമായി തോന്നും പക്ഷെ എനിക്ക് ഒന്നും അങ്ങനെയല്ല. മുംബൈയില്‍ ഞാന്‍ വളരെ വര്‍ഷങ്ങളായുണ്ട്. ഒരുപാട് മോശം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തകര്‍ന്നിട്ടില്ല”” എന്നാണ് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Latest Stories

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍