അമൃതയാണ് എന്റെ വിജയത്തിന്റെ രഹസ്യം: ആദ്യ ഭാര്യയെ കുറിച്ച് സെയ്ഫ് അലി ഖാന്‍

ആദ്യ ഭാര്യ അമൃത സിങ് ആണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍. അമൃതയാണ് തന്നോട് കരിയറില്‍ സീരിയസാകാനായി നിര്‍ദ്ദേശിച്ചതെന്നും സെയ്ഫ് ഒരു അഭമുഖത്തിനിടെ വ്യക്തമാക്കി. 1991ല്‍ 20ാം വയസിലാണ് സെയ്ഫ് നടിയായ അമൃത സിങ്ങിനെ വിവാഹം ചെയ്യുന്നത്.

“”20ാം വയസിലാണ് ഞാന്‍ വിവാഹിതനാകുന്നത്. എന്റെ എല്ലാ വിജയത്തിന്റെ ക്രെഡിറ്റും ഞാന്‍ അമൃതക്കാണ് നല്‍കുന്നത്. ദില്‍ ചാഹ്താ ഹേ ചെയ്യുമ്പോള്‍ എന്റെ കഥാപാത്രം സമീറിനെ എങ്ങനെ അവതരിപ്പിക്കുമെന്ന ടെന്‍ഷനിലായിരുന്നു. ആമിര്‍ ഖാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പലരോടും അഭിപ്രായം ചോദിച്ചു. സമീറിനെ എന്റേതായ രീതിയില്‍ അവതരിപ്പിക്കാനായി അമൃത ഉപദേശിച്ചു”” എന്ന് സെയ്ഫ് പറഞ്ഞു.

സെയ്ഫിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് “ദില്‍ ചാഹതാ ഹേ”യിലെ സമീര്‍. 2004ലാണ് സെയ്ഫും അമൃതയും വിവാഹമോചിതരാകുന്നത്. സാറ, ഇബ്രാഹിം എന്നിവരാണ് മക്കള്‍. 2012ലാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം ചെയ്യുന്നത്.

Latest Stories

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍