സാറയെ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് അമൃത; കരീനയ്ക്കും മകനുമൊപ്പം ഡല്‍ഹിക്ക് പറന്ന് സെയ്ഫ്

ബോളിവുഡിനെ പിടിച്ചു കുലുക്കിയാണ് ലഹരിമരുന്ന് കേസ് പുറത്തുവന്നത്. ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയ താരങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തു വന്നതോടെ ചോദ്യം ചെയ്യാനായി എന്‍സിബി വിളിപ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ നിന്നും സാറ അലിഖാനെ രക്ഷിക്കാനില്ലെന്ന നിലപാടിലാണ് അച്ഛന്‍ സെയ്ഫ് അലിഖാന്‍.

മകളെ രക്ഷിക്കാനായി നടിയുടെ അമ്മയും സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യയുമായ അമൃത സിംഗ് സെയ്ഫിനെ സഹായത്തിനായി സമീപിച്ചുവെന്നും എന്നാല്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി എന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഭാര്യ കരീനയക്കും മകന്‍ തൈമൂറിനും ഒപ്പം ഡല്‍ഹിയിലേക്ക് പറന്നിരിക്കുകയാണ് സെയ്ഫ്.

ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിനായാണ് കരീനയുടെ ഡല്‍ഹി യാത്ര. സാറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സെയ്ഫും മുംബൈ വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ സിനിമയായ കേദാര്‍നാഥിന്റെ ചിത്രീകരണ സമയത്ത് സുശാന്ത് സിംഗ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നു എന്നും നടനൊപ്പം തായ്‌ലന്‍ഡില്‍ പോയിരുന്നുവെന്നും സാറ എന്‍സിബിയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ കണ്ണികളായ ലഹരിമരുന്ന് കേസ് പുറത്തുവന്നത്. സുശാന്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രബര്‍ത്തിയാണ് ആദ്യം കേസില്‍ അറസ്റ്റിലായത്.

Latest Stories

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍