ഏഴാം നില വരെ പടി കയറി, പിന്നീട് പൈപ്പിലൂടെ; കൃത്യത്തിന് ശേഷം ബസ് സ്‌റ്റോപ്പില്‍ കിടന്നുറങ്ങി

സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയത് കോണിപ്പടിയിലൂടെയും പൈപ്പിലൂടെയും. വീടിന്റെ ഏഴാം നില വരെ ഇയാള്‍ കോണിപ്പടി വഴി കയറിയ ഇയാള്‍ തുടര്‍ന്ന് ഡക്റ്റ് ഏരിയയിലേക്ക് പ്രവേശിച്ച ശേഷം പൈപ്പിലൂടെ വലിഞ്ഞ് കയറുകയായിരുന്നു.

കുളിമുറിയുടെ ജനല്‍ വഴിയാണ് സെയ്ഫ് അലിഖാന്‍ താമസിക്കുന്ന ഭാഗത്തേക്ക് ഇയാള്‍ കയറിയത്. സെയ്ഫിന്റെ വീട്ടിലെ ജോലിക്കാര്‍ പ്രതിയെ കണ്ടതോടെ ഇയാള്‍ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ബഹളം കേട്ടാണ് സെയ്ഫ് അലി ഖാന്‍ പുറത്തേക്ക് വന്നത്. കൃത്യത്തിന് ശേഷം ബാന്ദ്ര വെസ്റ്റിലെ പട്വര്‍ധന്‍ ഗാര്‍ഡന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് ഇയാള്‍ രാവിലെ വരെ കിടന്നുറങ്ങിയത്.

പിന്നീട് ട്രെയ്ന്‍ കയറി മധ്യ മുംബൈയിലെ വോര്‍ളിയിലേക്ക് പോവുകയായിരുന്നു. പ്രതിയുടെ ബാഗില്‍ നിന്ന് സ്‌ക്രൂ ഡ്രൈവര്‍, നൈലോണ്‍ കയര്‍, ചുറ്റിക ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. കുത്തേറ്റ ശേഷം ആ ഭാഗത്തെ വാതില്‍ പുറത്തുനിന്ന് പൂട്ടിയാണ് സെയ്ഫ് അലിഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അക്രമി വന്ന അതേ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ടിവി വാര്‍ത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും കണ്ടപ്പോള്‍ മാത്രമാണ് താന്‍ ആക്രമിച്ചത് ബോളിവുഡ് താരത്തെയാണ് എന്ന കാര്യം പ്രതിക്ക് മനസിലാകുന്നത് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ബംഗ്ലാദേശ് പൗരനായ ഷെഹ്‌സാദ് അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്.

ബിജോയ് ദാസ്, വിജയ് ദാസ് എന്നീ പേരുകളിലാണ് ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞത്. മോഷണത്തിനായാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഇയാള്‍ സെയ്ഫ് അലിഖാന്റെ ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ എന്ന 12 നില വീട്ടില്‍ അതിക്രമിച്ചു കയറിയത്. സെയ്ഫ് അലിഖാനെ ആറ് തവണയാണ് ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക