പിറന്നാള്‍ ദിനത്തില്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം; രോഹിത് ഷെട്ടി 'കോപ് യൂണിവേഴ്‌സി'ന്റെ പണിപ്പുരയില്‍

ബോളിവുഡില്‍ ‘കോപ് യൂണിവേഴ്‌സ്’ തന്നെ സൃഷ്ടിച്ച സംവിധായകനാണ് രോഹിത് ഷെട്ടി. നിരവധി പൊലീസ് സിനിമകള്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 14ന് പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയാണ് രോഹിത് ഷെട്ടി.

മുംബൈയിലെ ജുഹു ബീച്ച് പൊലീസ് സ്റ്റേഷന്‍ ആണ് രോഹിത് ഷെട്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കമ്മീഷണര്‍ വിവേക് ഫാന്‍സാല്‍കറിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കൂടാതെ പൊലീസ് സ്റ്റേഷന്‍ പണിയാന്‍ സംഭാവന നല്‍കുകയും സംവിധായകന്‍ ചെയ്തിരുന്നു.

അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ‘സിങ്കം’ എന്ന സിനിമയിലൂടെയാണ് രോഹിത് ഷെട്ടി പൊലീസ് സിനിമ ഒരുക്കാന്‍ ആരംഭിച്ചത്. അതിന് ശേഷം ‘സിങ്കം റിട്ടേണ്‍സ്’ സംവിധാനം ചെയ്തു. സൂര്യ നായകനായി ‘സിങ്കം’ സീരിസിന്റെ ഹിന്ദി റീമേക്ക് ആണിവ.

പിന്നീട് രണ്‍വീര്‍ സിംഗിനെ നായകനാക്കി അദ്ദേഹം ‘സിംബ’ എന്ന കോമഡി പൊലീസ് ചിത്രം ഒരുക്കി. അതിന് ശേഷമാണ് രോഹിത് തന്റെ കോപ്പ് യൂണിവേഴ്സ് ആരംഭിക്കുന്നത്. അക്ഷയ് കുമാറിനെ നായകനാക്കി ‘സൂര്യവന്‍ശി’ എന്ന സിനിമയും രോഹിത് ഒരുക്കി.

സൂര്യവന്‍ശിയില്‍ അക്ഷയ്ക്ക് ഒപ്പം സിങ്കം സിനിമയിലെ അജയ് ദേവ്ഗണിന്റെ കഥാപാത്രത്തെയും സിംബയിലെ കഥാപാത്രത്തെയും ഒരുമിച്ച് കൊണ്ടു വന്നിരുന്നു. രോഹിത് ഷെട്ടിയുടെ അടുത്ത പ്രൊജക്ടും പൊലീസുകാരെ ചുറ്റിപ്പറ്റിയാണ്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു