നോണ്‍വെജും മദ്യപാനവും നിര്‍ത്തി 'ശ്രീരാമന്‍' ആയി, ഇപ്പോള്‍ മീന്‍ കഴിക്കുന്നു; രണ്‍ബിര്‍ കപൂറിന് കടുത്ത സൈബര്‍ ആക്രമണം

ഫിഷ് കറി മീല്‍സ് കഴിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ബോളിവുഡ് താരം രണ്‍ബിര്‍ കപൂറിനെതിരെ കടുത്ത സൈബര്‍ ആക്രമണം. രാമായണ സിനിമയ്ക്കായി രണ്‍ബിര്‍ നോണ്‍വെജ് കഴിക്കുന്നത് നിര്‍ത്തിയിരുന്നു. ഇത് ലംഘിച്ചതാണ് നടനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ ‘ഡൈനിങ് വിത്ത് കപൂര്‍സ്’ എന്ന ഷോയിലാണ് രണ്‍ബിര്‍ മീന്‍ കഴിക്കുന്ന രംഗമുള്ളത്.

രാജ് കപൂറിന്റെ 100-ാം ജന്മവാര്‍ഷികം ആഘോഷിക്കാനാണ് കപൂര്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയത്. നീതു കപൂര്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍, റിമ ജെയിന്‍, സെയ്ഫ് അലി ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിരുന്നിന് എത്തിയിരുന്നു. ഫിഷ് കറി റൈസ്, ജംഗ്ലി മട്ടണ്‍ തുടങ്ങിയ വിഭവങ്ങളാണ് ഇവര്‍ക്കായി വിളമ്പിയത്. രണ്‍ബിര്‍ ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണാം.

ഈ വീഡിയോ പുറത്തെത്തിയതോടെയാണ് നടനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു രാമായണ സിനിമയ്ക്ക് വേണ്ടി മദ്യപാനവും നോനോണ്‍വെജും പാര്‍ട്ടികളുമൊക്കെ രണ്‍ബിര്‍ അവസാനിപ്പിച്ചത്. സിനിമയ്ക്ക് വേണ്ടി സസ്യാഹാരിയായി എന്ന് രണ്‍ബിര്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

നടന്‍ മദ്യപാനവും പുകവലിയും നിര്‍ത്തിയെന്നും, ധ്യാനവും കര്‍ശനമായ സാത്വിക ഭക്ഷണ രീതികളും പിന്തുടരുന്നുവെന്നും റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. എന്നാല്‍ നോണ്‍വെജ് കഴിക്കുന്ന വീഡിയോ എത്തിയതോടെ ‘നിങ്ങളുടെ പിആര്‍ ടീമിനെ പിരിച്ചുവിടൂ’ എന്നാണ് പലരും കമന്റ് ചെയ്തത്. പിആര്‍ ടീം തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആരോപിക്കുന്നത്.

അതേസമയം, രാമായണയുടെ ഒന്നാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി വേഷമിടുന്നത്. കന്നഡ സൂപ്പര്‍താരം യാഷ് രാവണനായി വേഷമിടും. സണ്ണി ഡിയോള്‍, രവി ദുബെ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ്, അരുണ്‍ ഗോവില്‍, കുനാല്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു; കടിയേൽക്കുന്നത് തുടർച്ചയായി ആറാമത്തെ തവണ

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ