ബോളിവുഡിലെ 'ആകാശവാണി', വാര്‍ത്തകള്‍ അറിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട്; രണ്‍ബിര്‍ ഗോസിപ് കിംഗ് എന്ന് താരങ്ങള്‍!

ബോളിവുഡിലെ ഗോസിപ് കിംഗ് ആരെന്ന് ചോദിച്ചാല്‍ മിക്ക സെലിബ്രിറ്റികള്‍ക്കും ഒരു ഉത്തരമേയുള്ളൂ, രണ്‍ബിര്‍ കപൂര്‍. തമാശ, റോക്‌സ്റ്റാര്‍, ബര്‍ഫി, യേ ജവാനി ഹേ ദിവാനി തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ ചെയ്ത രണ്‍ബിര്‍ ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ ആണ്. എങ്കിലും ബോളിവുഡില്‍ ഗോസിപ് കിംഗ് എന്ന പേരിലും രണ്‍ബിര്‍ അറിയപ്പെടുന്നുണ്ട്.

സ്വന്തം പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇല്ലാത്ത താരം ഒരു വ്യാജ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലെ വ്യാജ അക്കൗണ്ടിലൂടെയാണ് ബോളിവുഡിലെ മറ്റ് താരങ്ങളെ രണ്‍ബിര്‍ നിരീക്ഷിക്കാറുള്ളത് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് ദ കപില്‍ ശര്‍മ്മ ഷോയില്‍ കരണ്‍ ജോഹര്‍ രണ്‍ബിറിനെ കുറിച്ച് സംസാരിച്ചിരുന്നു.

ബോളിവുഡിലെ ‘ആകാശവാണി’ ആണ് രണ്‍ബിര്‍ എന്നായിരുന്നു കരണ്‍ പറഞ്ഞത്. കരീന കപൂറും രണ്‍ബിര്‍ കപൂറും ബോളിവുഡിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗില്‍ ആണെന്നും കരണ്‍ പറഞ്ഞിരുന്നു. എല്ലാ വിവരങ്ങളും അറിയുന്നത് കരീനയാണ്, അവളുടെ പാട്ണര്‍ ആണ് രണ്‍ബിര്‍.

ആരൊക്കെ എന്താണ് ധരിക്കുന്നത്, ഏത് വിമാനത്താവളത്തിലാണ് വരാന്‍ പോകുന്നത്, ആരുമായാണ് ഡേറ്റ് ചെയ്യുന്നത്, ആരുമായി വഴക്കിലാണ്, ആരുമായി സൗഹൃദത്തിലാണ് എന്നൊക്കെ കരീനയ്ക്ക് അറിയാം. വൈകുന്നേരം രണ്‍ബിറിനെ വിളിക്കുമ്പോഴൊക്കെ അത് സംപ്രേഷണം ചെയ്തിരിക്കും.

രണ്‍ബിര്‍ മികച്ച നടന്‍ ആണെങ്കിലും, താരത്തെ ഒരു ഗോസിപ്പര്‍ ആയാണ് സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ താരങ്ങള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അതേസമയം, ‘അനിമല്‍’ എന്ന ചിത്രമാണ് രണ്‍ബിറിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററിലെത്താന്‍ പോകുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ