വിവാദങ്ങളൊന്നും വിലപ്പോകില്ല, ഒരു ദിവസം കൊണ്ട് നേടിയത് കോടികള്‍; അഡ്വാന്‍സ് ബുക്കിംഗില്‍ ചരിത്രം!

വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനങ്ങളും ഏല്‍ക്കാതെ ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം ‘പത്താന്‍’. ബഹിഷ്‌ക്കരണാഹ്വാനങ്ങളും വിലക്കും നിലനില്‍ക്കെ ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് തന്നെ ചിത്രം കോടികളാണ് നേടിയിരിക്കുന്നത്.

1.70 കോടിയോളം രൂപയാണ് മുന്‍കൂര്‍ ബുക്കിങ് വഴി സിനിമ നേടിയിരിക്കുന്നത്. മുന്‍കൂര്‍ ബുക്കിംഗ് തുറന്ന് മണിക്കൂറുകള്‍ക്കകം ആണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 20ന് ആണ് ചിത്രത്തിന്റെ ഇന്ത്യയിലെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുക.

ലിമിറ്റഡ് അഡ്വാന്‍സ് ബിക്കിംഗില്‍ തന്നെ കോടികള്‍ നേടിയ ചിത്രം ഹൗസ് ഫുള്‍ ആയി തന്നെ ഓടും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ജര്‍മ്മനിയില്‍ പ്രീ ബുക്കിങ്ങിലൂടെ പത്താന്‍ 1,50,000 യൂറോ നേടിയിട്ടുണ്ട്. ഇതോടെ ‘കെജിഎഫ് 2’ന്റെ ലൈഫ് ടൈം കളക്ഷന്‍ ആണ് ഷാരൂഖ് ഖാന്‍ ചിത്രം തകര്‍ത്തിരിക്കുന്നത്.

1,44,000 യൂറോയാണ് കെജിഎഫ് 2വിന്റെ കളക്ഷന്‍. 1,55,000 യൂറോ നേടി മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ഒന്നാമത്. ജനുവരി 25-ന് പത്താന്‍ തിയറ്ററുകളില്‍ എത്തും. ‘ബേശരം രംഗ്’ എന്ന ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് എത്തിയതാണ് വിവാദങ്ങളുടെ തുടക്കം.

വിവാദങ്ങള്‍ നിലനില്‍ക്കെ ഗംഭീര പ്രതികരണങ്ങള്‍ നേടുന്ന സിനിമ ബോളിവുഡിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. തുടര്‍ പരാജയങ്ങളായിരുന്നു ബോളിവുഡ് ഈയടുത്ത കാലത്തായി നടന്നത്. സൂപ്പര്‍ താര സിനിമകള്‍ വരെ ഫ്‌ളോപ്പ് ആയിരുന്നു. അതിനാല്‍ തന്നെ ഷാരൂഖ് ഖാന്‍ ബോളിവുഡിനെ കൈപ്പിടിച്ചുയര്‍ത്തും എന്നാണ് വിശ്വസിക്കുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ