ജാക്വലിന്‍ ഫെര്‍ണാണ്ടസിന് എതിരെ മാനനഷ്ടക്കേസ് കൊടുത്ത് നോറ ഫത്തേഹി!

ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഡാന്‍സറും നടിയുമായ നോറ ഫത്തേഹി. തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചു, തന്റെ കരിയര്‍ നശിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചു എന്നാണ് ഹര്‍ജിയില്‍ ജാക്വലിനെതിരെ നോറ ആരോപിക്കുന്നത്.

ജാക്വലിന്‍ തനിക്കൊരു ബന്ധവും ഇല്ലാത്ത അവരുടെ ക്രിമിനല്‍ നടപടികളിലേക്ക് തന്റെ പേര് വലിച്ചഴയ്ക്കുന്നു. അതുവഴി അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. തന്റെ സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ തകര്‍ച്ച ഉറപ്പാക്കാന്‍ ജാക്വലിന്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി.

ജാക്വലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ തനിക്കെതിരെ വാര്‍ത്ത നല്‍കി. തങ്ങള്‍ ഒരേ രംഗത്ത് ആയതിനാല്‍ ജാക്വലിന്‍ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. ഏതൊരു കലാകാരന്റെയും ബിസിനസും അവരുടെ പ്രശസ്തിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവള്‍ക്ക് പൂര്‍ണ്ണമായി അറിയാം.

ഈ പ്രശസ്തി തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് അവര്‍ ശ്രമം നടത്തിയത്. ”ജാക്വലിന്‍ ചലച്ചിത്ര മേഖലയില്‍ സുപരിചിതയാണ്. സുകേഷ് ചന്ദ്രശേഖറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും അവരെ പ്രതിയാക്കിയിട്ടുണ്ട്.”

”ദുരുദ്ദേശ്യപരമായ ചില കാരണങ്ങളാല്‍ പരാതിക്കാരിയെ ക്രിമിനല്‍ രീതിയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ നടി ശ്രമിക്കുന്നു” എന്നാണ് നോറ ഫത്തേഹി തന്റെ അഭിഭാഷകന്‍ വിക്രം ചൗഹാന്‍ മുഖേന നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ ഹര്‍ജിയില്‍ ഡിസംബര്‍ 19 ന് അടുത്ത വാദം കേള്‍ക്കാന്‍ കോടതി മാറ്റി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ