'ശക്തിമാന്' സീക്വല്‍; ടൈഗര്‍ ഷ്രോഫിന് ആത്മീയ മുഖമില്ല, വമ്പന്‍ താരങ്ങള്‍ വേണമെന്ന് മുകേഷ് ഖന്ന

പലരുടെയും കുട്ടിക്കാലം ആനന്ദകരമാക്കിയ സൂപ്പര്‍ ഹീറോയാണ് “ശക്തിമാന്‍”. 1997 മുതല്‍ 2005 വരെ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്ത ശക്തമിമാന്‍ സീരിയലിന് ആരാധകര്‍ ഏറെയായിരുന്നു. ലോക്ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ ശക്തിമാന്‍ സീരിയല്‍ പുനസംപ്രേഷണം ആരംഭിക്കണമെന്ന ആവശ്യവും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

ശക്തിമാന് സീക്വല്‍ നിര്‍മ്മിക്കുമെന്ന കാര്യം സീരിയലിലെ ശക്തിമാനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതോടെ ശക്തിമാനായി നടന്‍ ടൈഗര്‍ ഷ്രോഫ് നന്നായിരിക്കും എന്നായി സോഷ്യല്‍ മീഡിയ. എന്നാല്‍ ശക്തിമാനാകാന്‍ ടൈഗര്‍ ഷ്രോഫിന് ആത്മീയമായ മുഖമില്ലെന്നാണ് മുകേഷ് ഖന്നയുടെ അഭിപ്രായം.

ആക്ഷനുകള്‍ കൊണ്ടല്ല സൂപ്പര്‍ പവര്‍ കൊണ്ടാണ് ശക്തിമാന്‍ പ്രശ്‌സതനായത് എന്ന് മുകേഷ് ഖന്ന മുംബൈ മിററിനോട് പറഞ്ഞു. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ എന്നീ വമ്പന്‍ താരങ്ങളെയാണ് ശക്തിമാനാകാന്‍ യോജിക്കുന്നത് എന്നും മുകേഷ് ഖന്ന വ്യക്തമാക്കി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ