'നീയെന്താ കന്യാസ്ത്രീ ആണോ?'; ബോയ്ഫ്രണ്ടിന്റെ പരാതിയെ കുറിച്ച് മല്ലിക ഷെരാവത്ത്

പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി മല്ലിക ഷെരാവത്ത്. തന്റെ ജീവിത രീതിയെ കുറിച്ചും ബോയ്ഫ്രണ്ടിന്റെ പരാതിയെ കുറിച്ചുമാണ് മല്ലിക ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. താന്‍ വളരെ കാലമായി ഒരാളുമായി അടുപ്പത്തിലാണെന്നും അയാള്‍ക്കൊപ്പം ഒരു നല്ല ഭാവി ജീവിതം സ്വപ്നം കാണുന്നുവെന്നും അടുത്തിടെയാണ് മല്ലിക വെളിപ്പെടുത്തിയത്.

താനിപ്പോള്‍ പ്രണയത്തിലാണ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ തിരക്കിട്ട് ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ വളരെ സുഖപ്രദമായ ഒരിടത്താണ്, സ്‌നേഹം അതില്‍ വലിയൊരു പങ്ക് വഹിക്കുന്നു. തനിക്ക് പാര്‍ട്ടി സംസ്‌കാരം തീരെ ഇഷ്ടമല്ല. ആത്മീയതയില്‍ ഊന്നിയ സമഗ്രമായ ഒരു ജീവിത രീതിയാണ് ഇഷ്ടപ്പെടുന്നത്.

തനിക്ക് നേരത്തെ ഉറങ്ങാന്‍ ഇഷ്ടമാണ്. തന്റെ ബോയ്ഫ്രണ്ട് പരാതി പറയാറുണ്ട്, ‘ദൈവമേ! നീയെന്താ കന്യാസ്ത്രീ ആണോ? നീയെപ്പോഴും നേരത്തെ ഉറങ്ങുന്നു, എന്താണ് നിനക്ക് കുഴപ്പം?’ എന്നാണ് ബോയ്ഫ്രണ്ട് പറയാറുള്ളത് എന്നാണ് മല്ലിക ‘ദി ലവ് ലാഫ്’ എന്ന ലൈവ് ഷോയ്ക്കിടെ തുറന്നു പറഞ്ഞത്. 1997ല്‍ പൈലറ്റ് കരണ്‍ സിംഗ് ഗില്ലിനെ വിവാഹം കഴിച്ച മല്ലിക പിന്നീട് വിവാഹമോചനം നേടിയിരുന്നു.

2003ല്‍ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയായിരുന്നു മല്ലികയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മര്‍ഡര്‍, ജാക്കിച്ചാനൊപ്പം ദ മിത്ത്, പ്യാര്‍ കെ സൈഡ് ഇഫക്ട്‌സ്, കമലഹാസനൊപ്പം ദശാവതാരം, ഗുരു, ഡേര്‍ട്ടി പൊളിറ്റിക്‌സ് എന്നിങ്ങനെ മുപ്പതിലേറെ സിനിമകളില്‍ മല്ലിക വേഷമിട്ടു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി