'ചെസ്സിന്റെ എബിസിഡി പോലും അറിയില്ല'; മല്ലിക ഷെരാവത്തിന്റെ ചിത്രത്തിന് ട്രോള്‍ മഴ

മല്ലിക ഷെരാവത്ത് ചെസ് കളിക്കുന്ന ചിത്രത്തിനെതിരെയുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ശ്രദ്ധയോടെ ചെസ് കളിക്കുകയാണ് എന്ന തരത്തിലുള്ള ചിത്രമാണ് മല്ലിക പങ്കുവച്ചത്. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ കാര്യം മനസിലാകും.

“ശ്രദ്ധയോടെ ചിന്തിച്ച് അടുത്ത നീക്കത്തിനായി നോക്കി ഇരിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചെസിന്റെ എബിസിഡി പോലും അറിയാതെയാണ് നടി ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആദ്യം കരുക്കള്‍ ക്രമീകരിക്കാന്‍ പഠിക്കൂ, പിന്നീട് കളിക്കു എന്ന ഉപദേശവും പ്രേക്ഷകര്‍ നല്‍കുന്നുണ്ട്.

നടിയുടെ ചിത്രത്തില്‍ കാണുന്ന ചെസ് ബോര്‍ഡില്‍ രണ്ട് മന്ത്രിമാരെ (ക്വീന്‍) കാണാം. ഇത് മാത്രമല്ല കരുക്കള്‍ ഒരുക്കിയിരിക്കുന്നതും തെറ്റായാണ്. തേരും കുതിരയും ആനയുമൊക്കെ നേരെ തിരിച്ചാണ് നീക്കിവച്ചിരിക്കുന്നത്. ഫോട്ടോ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് കരുക്കള്‍ വയ്‌ക്കേണ്ട രീതിയെങ്കിലും പഠിക്കാമായിരുന്നു എന്നുള്ള കമന്റുകളാണ് ലഭിക്കുന്നത്.

https://www.instagram.com/p/CEghK1QJHqN/

ഹിന്ദി, തമിഴ്, കന്നഡ, ചൈനീസ്, ഇംഗ്ലീഷ് സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. ഡേര്‍ട്ടി പൊളിട്ടിക്‌സ്, സീനത്ത് എന്നിവയാണ് ഒടുവില്‍ വേഷമിട്ട ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം ബൂ സബ്കി ഫത്തേഹി എന്ന വെബ് സീരിസിലും മല്ലിക വേഷമിട്ടിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം