അനുഷ്‌കയുടെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു, ഷാരൂഖിനൊപ്പം മറ്റൊരു നടിയെ കൊണ്ടുവരണം എന്നാണ് ആഗ്രഹിച്ചത്: കരണ്‍ ജോഹര്‍

നടി അനുഷ്‌ക ശര്‍മയുടെ കരിയര്‍ നശിപ്പിക്കാന്‍ താന്‍ ഒരുങ്ങിയിരുന്നുവെന്ന് കരണ്‍ ജോഹര്‍. ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കവെയാണ് കരണ്‍ ജോഹറിന്റെ പഴയൊരു വീഡിയോ വൈറലാകുന്നത്. 2016ലെ മുംബൈ ചലച്ചിത്രമേളയില്‍ നിന്നുള്ള ദൃശ്യമാണിത്.

അനുഷ്‌കയെ വേദിയില്‍ ഇരുത്തി കൊണ്ടാണ് കരണിന്റെ വെളിപ്പെടുത്തല്‍. തനിക്ക് അനുഷ്‌കയുടെ കരിയര്‍ ഇല്ലാതാക്കണമെന്ന് ഉണ്ടായിരുന്നു. ആദിത്യ ചോപ്രയാണ് അനുഷ്‌കയുടെ ചിത്രം കാണിച്ചു തന്നത്. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? ഇവരെയാണോ സിനിമയില്‍ എടുക്കുന്നത് എന്ന് ചോദിച്ചു.

മറ്റൊരു നടിയെ ഉള്‍പ്പെടുത്തണമെന്നാണ് താന്‍ ആഗ്രഹിച്ചത്. അനുഷ്‌കയുടെ കരിയര്‍ തകര്‍ക്കുന്നതിന് താന്‍ അണിയറയില്‍ നിന്ന് പ്രവര്‍ത്തിച്ചു. രബ്നേ ബനാ ദി ജോടി എന്ന സിനിമ മനസില്ലാമനസോടെയാണ് കണ്ട് തീര്‍ത്തത്. എന്നാല്‍ ബാന്റ് ബജാ ഭാരത് കണ്ടതിന് ശേഷം താന്‍ അനുഷ്‌കയെ വിളിച്ച് അഭിനന്ദിക്കുകയും മാപ്പ് പറയുകയും ചെയ്തു.

താന്‍ ആദ്യം വിചാരിച്ച പോലെ നടന്നുവെങ്കില്‍ ഒരു പ്രതിഭയുടെ കരിയര്‍ ഇല്ലാതാക്കിയേനേ എന്നാണ് കരണ്‍ പറഞ്ഞത്. കരണിന്റെ വാക്കുകള്‍ കേട്ട് അനുഷ്‌ക ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കരണ്‍ ജോഹറിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.

അനുഷ്‌ക വിജയിച്ച നടിയായത് കൊണ്ട് കരണ്‍ തുറന്ന് പറഞ്ഞു, ഇത് കേള്‍ക്കുമ്പോള്‍ അനുഷ്‌കയ്ക്കും കുഴപ്പം തോന്നുന്നില്ല. എന്നാല്‍ ഇതുപോലെ ഇടപെട്ട് കരണ്‍ എത്ര അഭിനേതാക്കളുടെ കരിയര്‍ നശിപ്പിച്ചിട്ടുണ്ടാകാം എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.

Latest Stories

കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; അതൊക്കെ അവരുടെ ഇഷ്ടം: മല്ലിക സുകുമാരൻ

മെലിഞ്ഞു ക്ഷീണിച്ച് നടി തൃഷ; തൃഷക്ക് ഇത് എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ഫഫയുടെ 'സിമ്പിൾ' ലൈഫ് ! കാണാൻ ചെറുതാണെന്നേയുള്ളു, ഈ കീപാഡ് ഫോൺ വാങ്ങാൻ വലിയ വില കൊടുക്കണം..

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

'അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് ‘കോസ്റ്റ്ലി’യാകും'; മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ്

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'