എനിക്ക് ഭാവി പ്രവചിക്കാന്‍ സാധിക്കും, ഇത് എന്റെ ശാപമാണെന്നും മന്ത്രവാദമാണെന്നും അവര്‍ വിളിക്കുന്നു: കങ്കണ

ഭാവിയില്‍ നടക്കുന്ന കാര്യങ്ങള്‍ തനിക്ക് പ്രചരിക്കാന്‍ സാധിക്കുമെന്ന് കങ്കണ റണാവത്. ട്വിറ്റര്‍ തലപ്പത്തുള്ളവരുടെ വിധി താന്‍ നേരത്തെ പ്രവചിച്ചിരുന്നു, എന്നാണ് ട്വിറ്റര്‍ തലപ്പത്തു നിന്നും സിഇഒ പരാഗ് അഗര്‍വാളിനെയും നിയമകാര്യ മേധാവി വിജയ ഗഡ്ഡെയെയും പുറത്താക്കയതില്‍ പ്രതികരിച്ച് കങ്കണ പറയുന്നത്.

”ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ എനിക്ക് പ്രവചിക്കാന്‍ സാധിക്കും. മുന്‍കൂട്ടി കാണാന്‍ കഴിയുന്നതിനുള്ള കഴിവിനെ ചിലര്‍ എക്സ് റേ എന്നു വിളിക്കുന്നു. ചിലര്‍ എന്റെ ശാപമെന്നും മന്ത്രവാദമെന്നും വിളിക്കുന്നു. നിങ്ങള്‍ക്ക് എത്ര കാലത്തേക്ക് ഒരു സ്ത്രീയുടെ പ്രതിഭ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും?”

”ഭാവി പ്രവചിക്കുക എന്നത് എളുപ്പമല്ല. സവിശേഷമായ തിരിച്ചറിവും മനുഷ്യവാസനകളെ മനസിലാക്കാനുള്ള കഴിവും നിരീക്ഷണ പാടവവും ആവശ്യമാണ്. എല്ലാത്തിനും പുറമേ, സ്വന്തം താല്‍പര്യങ്ങളും ഇഷ്ടങ്ങളും മാറ്റി വയ്ക്കാനും സാധിക്കണം. പ്രവചിക്കപ്പെടുന്ന സംഭവത്തെ വ്യക്തതയോടെ പഠിക്കാനാണിത്” എന്നാണ് കങ്കണ പറയുന്നത്.

അതേസമയം, തന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരികെ തരണമെന്ന ആവശ്യവുമായി കങ്കണ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയിലാണ് വിദ്വേഷ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട സസ്‌പെന്‍സ് ചെയ്തത്.

തന്റെ ആരാധകന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് തനിക് ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കണമെന്ന് നടി ആവശ്യപ്പെട്ടത്. കങ്കണയുടെ ബ്ലോക്ക് ചെയ്ത അക്കൗണ്ടിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് ‘ആവിഷ്‌കാര-അഭിപ്രായ സ്വതാന്ത്ര്യം പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ആരാധകന്‍ കുറിച്ചത്.

ഞാന്‍ മെന്റല്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്.. നിങ്ങള്‍ കരുതുന്നത് പോലെ ഒന്നും കിട്ടിയെന്ന് വരില്ല: എലിസബത്ത്ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് കങ്കണ പങ്കുവച്ചത്. ”അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം” എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററിലെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നുവെന്നും കങ്കണ പറഞ്ഞു.

ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട ഇലോണ്‍ മസ്‌കിന്റെ വാര്‍ത്ത പങ്കുവെച്ച് അതിന് കൈയ്യടിക്കുന്ന ഇമോജിയോടെയുള്ള പോസ്റ്റും ഇന്‍സ്റ്റഗ്രാമില്‍ കങ്കണ പങ്കുവെച്ചിട്ടുണ്ട്. തുടര്‍ച്ചയായി നിയമ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കങ്കണയുടെ അക്കൗണ്ട് ബാന്‍ ചെയ്തത്.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി