വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റ് വേണം, പുതുക്കാനുള്ള തീയതിയും.. അധികകാലം സഹിക്കേണ്ടിവരില്ല: കജോള്‍

വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള തീയതിയും വേണമെന്ന് നടി കജോള്‍. അടുത്തിടെ ആമസോണ്‍ പ്രൈമില്‍ ആരംഭിച്ച ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന ഷോയിലാണ് നടി സംസാരിച്ചത്. വിക്കി കൗശലും കൃതി സനോണുമാണ് ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിളിന്റെ പുതിയ എപ്പിസോഡിലെ അതിഥികളായി എത്തിയത്.

വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള തീയതിയും വേണ്ടേ എന്ന ചോദ്യം ട്വിങ്കിള്‍ ഖന്ന ഉന്നയിക്കുകയായിരുന്നു. ഷോയിലെ ദിസ് ഓര്‍ ദാറ്റ് എന്ന സെക്ഷനിലാണ് ഈ ചോദ്യം ടിങ്ക്വിള്‍ ഉയര്‍ത്തിയത്. ഇതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കൃതി സനോനും വിക്കി കൗശലും ട്വിങ്കിളും റെഡ് സോണ്‍ തിരഞ്ഞെടുത്തു. എന്നാല്‍ കജോള്‍ ഗ്രീന്‍ സോണിലേക്ക് മാറി.

”ഇത് വിവാഹമാണ്, ഇതൊരു വാഷിങ് മെഷീന്‍ അല്ല” എന്നാണ് ട്വിങ്കിളിന്റെ പ്രതികരണം. കജോള്‍ തന്റെ ഭാഗം വിശദീകരിച്ചു. ”ഞാന്‍ അങ്ങനെ തന്നെയാണ് കരുതുന്നത്. നിങ്ങള്‍ ശരിയായ സമയത്ത്, ശരിയായ ആളെ തന്നെയാണ് വിവാഹം ചെയ്തത് എന്നതിന് എന്താണ് ഉറപ്പ്? വിവാഹബന്ധം പുതുക്കുന്നതിനുള്ള അവസരമുണ്ടാകുന്നത് വളരെ നല്ലതാണ്.”

”വിവാഹത്തിന് കാലപരിധി ഉണ്ടെങ്കില്‍ ആര്‍ക്കും അധികകാലം സഹിക്കേണ്ടിവരില്ല” എന്നാണ് കജോളിന്റെ വാക്കുകള്‍. മാത്രമല്ല തന്റെ അഭിപ്രായത്തോട് യോജിക്കാനായി കജോള്‍ ട്വിങ്കിളിനോട് പറയുന്നുമുണ്ട്. അതേസമയം, ‘അടുത്ത സുഹൃത്തുക്കള്‍ പരസ്പരം തങ്ങളുടെ മുന്‍കാമുകന്‍മാരെ ഡേറ്റ് ചെയ്യില്ല’ എന്ന ചോദ്യത്തോടുള്ള ട്വിങ്കിളിന്റെ പ്രതികരണവും ശ്രദ്ധ നേടുന്നുണ്ട്.

ഗ്രീന്‍ സോണില്‍ നിന്നു കൊണ്ട്, ‘ഞങ്ങള്‍ക്ക് പൊതുവായി ഒരു എക്‌സ് (മുന്‍കാമുകന്‍) ഉണ്ട്, പക്ഷെ ഞങ്ങള്‍ക്കത് തുറന്നു പറയാന്‍ കഴിയില്ല’ എന്നാണ് ട്വിങ്കിള്‍ പറയുന്നത്. കജോള്‍ ഉടന്‍ തന്നെ ‘മിണ്ടാതിരിക്കൂ’ എന്ന് ട്വിങ്കിളിനോട് പറയുന്നുണ്ട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും