ബോക്‌സ് ഓഫീസിലും കിംഗ്, വീണ്ടും ഹിറ്റ് അടിച്ച് ഷാരൂഖ് ഖാന്‍; 1000 കോടി കടന്ന് ചരിത്ര നേട്ടം

ബോക്‌സ് ഓഫീസിലും താന്‍ കിംഗ് ആണെന്ന് തെളിയിച്ച് ഷാരൂഖ് ഖാന്‍. തുടര്‍ച്ചയായി രണ്ട് ഷാരൂഖ് ചിത്രങ്ങളാണ് ആയിരം കോടി എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ‘പഠാന്‍’ എന്ന സൂപ്പര്‍ ഹിറ്റിന് പിന്നാലെ ‘ജവാന്‍’ സിനിമയും 1000 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്.

1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേള്‍ഡ്വൈഡ് കളക്ഷന്‍. നിര്‍മാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്ലിയും മാറി.

ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കളക്ഷനാണ് ജവാന് നേടിയത്. 1050.30 കോടിയാണ് പഠാന്‍ ആഗോളതലത്തില്‍ നേടിയത്.

27 ദിവസം കൊണ്ടായിരുന്നു പഠാന്‍ ആയിരം കോടിയിലേക്ക് എത്തിയത്. എന്നാല്‍ വെറും 18 ദിവസം കൊണ്ടാണ് ജവാന്‍ ആയിരം കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നത്. സെപ്റ്റംബര്‍ 7ന് ആണ് ജവാന്‍ റിലീസ് ചെയ്തത്. നയന്‍താര നായികയായ ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനായി വേഷമിട്ടത്.

കാമിയോ റോളിലെത്തിയ ദീപിക പദുക്കോണ്‍ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. പ്രിയാമണി, സാന്യ മല്‍ഹോത്ര, ലെഹര്‍ ഖന്‍, സഞ്ജീത ഭട്ടാചാര്യ, റിദ്ധി ദോഗ്ര, സുനില്‍ ഗ്രോവര്‍, ഗിരിജ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്