'കോസ്‌മെറ്റിക് സര്‍ജറികളോട് വിയോജിപ്പ്', വൈറലായി ജാക്വിലിന്റെ വീഡിയോ; നടിയുടെ സര്‍ജറികള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

കോസ്‌മെറ്റിക് സര്‍ജറിയെ കുറിച്ച് സംസാരിച്ച നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ട്രോള്‍ പൂരം. 2006ല്‍ നടി മിസ് യൂണിവേഴ്‌സ് ശ്രീലങ്ക ആയിരുന്നു. ജാക്വിലിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞതാണ് താരത്തെ മത്സരത്തില്‍ വിജയി ആയി തിരിഞ്ഞെടുക്കാനുള്ള കാരണമായത്.

അന്ന് മത്സരത്തിനിടെയുള്ള ജാക്വിലിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കോസ്‌മെറ്റിക് സര്‍ജറിയെ കുറിച്ചുള്ള അഭിപ്രായത്തെ കുറിച്ചാണ് ജാക്വിലിനോട് മത്സരത്തിനിടെ ചോദിക്കുന്നത്. താരം പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. കോസ്‌മെറ്റിക് സര്‍ജറി ചെയ്യുന്നതിനോട് വിയോജിപ്പ് ആണ് നടി പ്രകടിപ്പിച്ചത്.

”ഇത് സ്ത്രീകളുടെ പ്രകൃതിദത്തമായ സൗന്ദര്യം ആഘോഷിക്കപ്പെടുന്ന സൗന്ദര്യ മത്സരങ്ങള്‍ക്ക് എതിരാണ്. കോസ്‌മെറ്റിക് സര്‍ജറി പ്രോത്സാഹിപ്പെടുകയാണെങ്കില്‍ അത് ചെയ്യാന്‍ സാധിക്കുന്നവര്‍ക്കും സാധിക്കാത്തവര്‍ക്കും ഇടയില്‍ ഒരു വിഷയമായി മാറും. സൗന്ദര്യ മത്സരങ്ങള്‍ അങ്ങനെയുള്ളവര്‍ക്ക് ഉള്ളതല്ല” എന്നാണ് ജാക്വിലിന്‍ പറയുന്നത്.

ജാക്വിലിന്റെ ഈ വാക്കുകളാണ് ട്രോള്‍ ചെയ്യപ്പെടുന്നത്. എത്രത്തോളം സര്‍ജറികള്‍ അവര്‍ തന്നെ ചെയ്തിട്ടുണ്ട്. അങ്ങനെ സര്‍ജറികള്‍ ചെയ്തിട്ടാണ് അവര്‍ പുതിയൊരു മുഖവുമായി എത്തിയിരിക്കുന്നത്” എന്നാണ് ചിലര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

അതേസമയം, അക്ഷയ് കുമാറിന്റെ ‘രാം സേതു’ എന്ന സിനിമയിലാണ് ജാക്വിലിന്‍ ഒടുവില്‍ അഭിനയിച്ചത്. രോഹിത് ഷെട്ടി ചിത്രം ‘സര്‍ക്കസ്’ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഡിസംബര്‍ 23ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ്, പൂജ ഹേഗ്‌ഡെ, വരുണ്‍ ശര്‍മ്മ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ