ആദ്യം രഹസ്യ വിവാഹം, ഒരു മാസത്തിനുള്ളില്‍ ഗര്‍ഭിണി; ഇല്യാനയുടെ കല്യാണം നേരത്തെ കഴിഞ്ഞു?

കഴിഞ്ഞ ദിവസമാണ് നടി ഇല്യാന ഡിക്രൂസിന് ആണ്‍കുഞ്ഞ് പിറന്നത്. കോവ ഫീനിക്‌സ് ഡോളന്‍ എന്നാണ് കുഞ്ഞിന് ഇല്യാന നല്‍കിയ പേര്. ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചത് പിന്നാലെ കുഞ്ഞിന്റെ അച്ഛനാര് എന്ന ചോദ്യവുമായി സൈബര്‍ ആക്രമണവും എത്തിയിരുന്നു. തന്റെ ബേബി ബംപ് ചിത്രങ്ങള്‍ മാത്രമായിരുന്നു ഇല്യാന ഇതിന് മറുപടിയായി പങ്കുവച്ചിരുന്നത്.

പിന്നീട് തന്റെ കാമുകനൊപ്പമുള്ള ഒരു ചിത്രം ഇല്യാന പങ്കുവച്ചിരുന്നു. പങ്കാളിക്കൊപ്പമുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ ഇല്യാന ഗര്‍ഭിണിയാണെന്ന് അറിയിക്കുന്നതിന് മുമ്പ് തന്നെ താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മൈക്കല്‍ ഡോളനെയാണ് താരം വിവാഹം ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 മെയ് 13ന് ആണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. മൈക്കള്‍ ഡോളനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും പുറത്തു വിട്ടിട്ടില്ല.

ബ്രൈഡല്‍ ലുക്കിലുള്ള ഒരു ചിത്രം ഇല്യാന നേരത്തെ പങ്കുവച്ചിരുന്നു. താരത്തിന്റെ വിവാഹ ദിവസത്തെ ചിത്രങ്ങളാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹം കഴിഞ്ഞ് 4 ആഴ്ചയ്ക്ക് ശേഷമാണ് ഗര്‍ഭിണിയാണെന്ന വിവരം ഇല്യാന പങ്കുവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം

എയറിൽ നിന്ന് ഇറങ്ങാനാവാതെ സ്കൈ; സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ