രാമനും സീതയുമായി ഹൃത്വിക്കും ദീപികയും; 500 കോടി ബഡ്ജറ്റിൽ 'രാമായണ' ത്രീഡി ഒരുങ്ങുന്നു?

നിതീഷ് തിവാരിയുടെ രാമായണ ആണ് ബോളിവുഡിലെ പ്രധാന സംസാര വിഷയം. 500 കോടി ബഡ്ജറ്റിൽ ത്രിഡിയില്‍ യിൽ പുറത്തിറങ്ങുന്ന  “രാമായണ”യെ കുറിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സിനിമയിലെ താര നിരയെ പറ്റിയുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇതിനിടയിൽ ഹൃത്വിക് റോഷനെ രാമൻ ആകാൻ സമീപിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അദ്ദേഹം അതിനു സമ്മതം മൂളി എന്നുമാണ് റിപ്പോർട്ട്. ദീപിക പദുക്കോണിനു സീതയുടെ റോൾ നല്കാൻ നിർമാതാക്കളിൽ ഒരാളായ മധു മണ്ടേന ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ രാമായണ സിനിമാ വൃത്തങ്ങളിൽ നിന്ന് ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.

മൂന്നു ഭാഗങ്ങളായാണ് രാമായണ പുറത്തിറങ്ങുന്നത്. ഒരേ സമയം ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രം തീയറ്ററുകളിൽ എത്തും. അല്ലു അരവിന്ദും നമിത്ത് മൽഹോത്രയും മധു മണ്ടേനയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന ചിച്ചോരക്കു ശേഷം നിതീഷ് തിവാരി രാമായണയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും എന്നാണറിയുന്നത്. ഇത് തനിക്കൊരു വെല്ലുവിളിയാണെന്നും രാജ്യത്തിനു മുഴുവനും അഭിമാനമാകുന്ന രീതിയിൽ രാമായണം പുറത്തിറക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വം എന്നും നിതീഷ് തിവാരി ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സൂപ്പർ 30 യുടെ വിജയാഘോഷങ്ങളിൽ ആണ് ഹൃതിക്ക് റോഷൻ. മേഘ്ന ഗുൽസാറിന്റെ ചിപ്പക്ക് ആസിഡ് അറ്റാക് അതിജീവിച്ച ലക്ഷ്മി അഗർവാൾ ആയി അഭിനയിക്കുകയാണ് ദീപിക. ഇതിനൊപ്പം തന്നെ കബീർ ഖാന്റെ 83 യിലും അവർ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ നിർമാതാവ് കൂടിയാണ് ദീപിക.

Latest Stories

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്