അനുഷ്‌ക്കയും ബച്ചനും സെയ്ഫ് സോണില്‍; ബൈക്ക് ഓടിച്ച ബോഡിഗാര്‍ഡിനും ആരാധകനും പിഴ

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചു കൊണ്ടുള്ള അമിതാഭ് ബച്ചന്റെയും അനുഷ്‌ക ശര്‍മ്മയുടെയും വൈറല്‍ ബൈക്ക് യാത്രകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഈ യാത്രയ്ക്ക് പിഴയിട്ട് മുംബൈ പൊലീസ്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചവര്‍ക്കാണ് പൊലീസ് പിഴയിട്ടത്.

അനുഷ്‌ക ശര്‍മയുടെ ബോഡി ഗാര്‍ഡിന് ഹെല്‍മെറ്റില്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്നീ കുറ്റങ്ങള്‍ക്കാണ് പിഴ. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കി എന്ന കുറ്റത്തിന് ബൈക്കിന്റെ ഉടമയ്ക്കും പിഴ ചുമത്തി. 10500 രൂപയാണ് ആകെ പിഴയായി ചുമത്തിയത്.

ബൈക്കിലെ യാത്രക്കാര്‍ക്ക് ഹെല്‍മറ്റില്ലാത്തതു കൊണ്ടാണ് അമിതാഭ് ബച്ചന് ലിഫ്റ്റ് നല്‍കിയ ആള്‍ക്ക് പിഴയിട്ടത്. 1000 രൂപ പിഴയാണ് നല്‍കേണ്ടി വന്നത്. ട്വിറ്ററില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും തെളിവായി സ്വീകരിച്ചാണ് നടപടി. ഇരുവരും പിഴ അടച്ചെന്നും പൊലീസ് വ്യക്തമാക്കി.

ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്ന് സെറ്റില്‍ എത്തുന്നതിനായാണ് ഇരുവരും ബൈക്കില്‍ യാത്ര ചെയ്തത്. താരങ്ങളുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചെന്ന് നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.

ട്രാഫിക് ബ്ലോക്കില്‍ പെട്ട തന്നെ കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തിച്ച ആരാധകന് നന്ദി അറിയിച്ച് ബച്ചന്‍ തന്നെ ആയിരുന്നു ബൈക്കില്‍ യാത്ര ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ വരികയായിരുന്നു.

Latest Stories

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ